login
പൈപ്പ്ലൈന്‍ പദ്ധതികള്‍ക്ക് ആത്മനിര്‍ഭര്‍ ഭാരത് ആധാരശില; 8000 കോടിയുടെ പദ്ധതികള്‍ പൂര്‍ണ്ണമായും സ്വദേശീവത്ക്കരിക്കും

ഇന്ത്യന്‍ ഓയില്‍ 6025 കോടി രൂപ ചെലവില്‍ ദക്ഷിണേന്ത്യയില്‍ 1450 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കുന്നുണ്ട്.

എണ്ണ, വാതക കമ്പനികള്‍ 8000 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന, നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള പൈപ്പ്ലൈന്‍ പദ്ധതികള്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി  ധര്‍മ്മേന്ദ്ര പ്രധാന്‍ അവലോകനം ചെയ്തു. ഈ പദ്ധതികള്‍ പൂര്‍ണ്ണമായും സ്വദേശീവത്ക്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

2020 സെപ്റ്റംബറോടെ ഒരു ലക്ഷം മെട്രിക് ടണ്‍ ഉരുക്ക് സംഭരിക്കുന്നതിന് 1000 കോടിയിലേറെ രൂപയുടെ ലൈന്‍ പൈപ് ടെന്‍ഡറുകള്‍ വിളിക്കുന്ന പ്രക്രിയയിലാണ് ഗെയില്‍. 800 കിലോമീറ്റര്‍ ദൂരത്തിലേക്കുള്ള ഈ പൈപ്പ് ലൈനായി ആഭ്യന്തര വിതരണക്കാരില്‍ നിന്നാണ് ലേലം വിളിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഈ സംഭരണം ഇരട്ടിയാക്കും.

ഇന്ത്യന്‍ ഓയില്‍ 6025 കോടി രൂപ ചെലവില്‍ ദക്ഷിണേന്ത്യയില്‍ 1450 കിലോമീറ്റര്‍ പ്രകൃതിവാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ചുവട് പിടിച്ച് 2060 കോടി രൂപ ചെലവില്‍ 1.65 ലക്ഷം മെട്രിക് ടണ്‍ ഉരുക്ക് പൈപ്പുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനുള്ള ശേഷി ഈ പദ്ധതിക്കുണ്ട്.

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.