തദ്ദേശ വാര്‍ഡുകള്‍ തോന്നിയതുപോലെ പുനര്‍ നിര്‍ണ്ണയിക്കാന്‍ കഴിതാതിരുന്നത് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തള്ളിയതിനാലായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകകുന്നത്
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് നിയമസഭയില്‍ അത് ബില്ലായി കൊണ്ടു വന്ന് പാസാക്കിയത്. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് തന്നെയാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇത് ബില്ലായി നിയമസഭയില്‍ കൊണ്ടു വന്ന് പാസാക്കിയെടുത്തു. സമയക്കുറവ് മൂലം നടപ്പിലാക്കാനായില്ല. തുടര്‍ന്ന് ബില്‍ പിന്‍വലിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ അതു ചെയ്തു.
കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭ ചേരാനുള്ള നീക്കം തടഞ്ഞ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച ത്തിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഓര്‍ഡിനന്‍സ് തള്ളിയ കാര്യം സൂചിപ്പിച്ചത്.
'തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ഓര്‍ഡിനന്‍സ് ഒപ്പിടാന്‍ താങ്കള്‍ എനിക്ക് അയച്ചു തന്നിരുന്നു. എന്നാല്‍ അത് ഞാന്‍ അംഗീകരിച്ചില്ല. അതില്‍ താങ്കള്‍ അസന്തുഷ്ടനായിരുന്നു എന്നും എനിക്കറിയാം. നിയമസഭയില്‍ അത് പാസായെങ്കിലും ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്ന് കാര്യം സംശയമാണെന്ന് ഒരു മന്ത്രി ആശങ്കപ്പെട്ടെങ്കിലും ഞാന്‍ ഉടന്‍ തന്നെ അത് ഒപ്പിട്ടു നല്‍കുകയും അത് നിയമമാവുകയും ചെയ്തു. എന്നാല്‍ അത് നടപ്പാക്കാനാകില്ല എന്ന് മനസിലായതോടെ ആ ബില്‍ പിന്‍വലിക്കാന്‍ താങ്കള്‍ വീണ്ടും എന്നോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഞാന്‍ അത് ഒപ്പുവെക്കുകയായിരുന്നു'' എന്നാണ് ഗവര്‍ണര്‍ കത്തില്‍ വെളിപ്പെടുത്തിയത്.
തദ്ദേശ വാര്‍ഡുകള്‍ തോന്നിയതുപോലെ പുനര്‍ നിര്‍ണ്ണയിക്കാന്‍ കഴിതാതിരുന്നത് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തള്ളിയതിനാലായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകകുന്നത്. ബില്‍ പാസാക്കിയെടുത്തെങ്കിലും സമയം കിട്ടില്ലന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വേണ്ടന്നു വയ്ക്കുകയായിരുന്നു. വാര്‍ഡ് വിഭജനത്തിലൂടെ സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളില്‍ ആയിരത്തി മുന്നൂറ്റി എഴുപത്തിയാറ് വാര്‍ഡുകള്‍ കൂടി പുതുതായി കൊണ്ടു വരാനായിരുന്നു ശ്രമം. ജില്ലാ, ബ്്ളോക്ക്, പഞ്ചായത്തുകളിലായി 202 വാര്‍ഡുകള്‍ വര്‍ധിക്കും.
941 ഗ്രാമ പഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളാണ് ഇപ്പോഴുള്ളത്. ഇത് 17,338 ആക്കുക. ബ്്ളോക്ക് പഞ്ചായത്തുകളില്‍ 187 ഡിവിഷനുകളാണ് കൂട്ടുക. ജില്ലാ പഞ്ചായത്തുകളില്‍ 15 ഡിവിഷനുകള്‍ കൂട്ടിച്ചേര്‍ക്കുക. . ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 331ല്‍ നിന്നു 346 ആയാണ് വര്‍ധിക്കുക. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 331ല്‍ നിന്നു 346 ആക്കുക.
വാര്‍ഡുകളുടെ വിഭജനത്തെ സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മിഷന് വിശദമായി പരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കണം. ഇതോടെ വാര്‍ഡ് വിഭജനം യാഥാര്‍ഥ്യമാകും. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അഞ്ച് മാസം വേണ്ടിവരുമായിരുന്നു.
'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്
'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി
2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര് കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നു; പ്രവര്‍ത്തകരെ യുപിയില്‍ അറസ്റ്റ് ചെയ്യുന്നു; കേരളത്തില്‍ യോഗിയെ തടയുമെന്ന് വെല്ലുവിളിച്ച് പോപ്പുലര്‍ഫ്രണ്ട്
'ശബരിമലയില്‍ നീട്ടിത്തുപ്പണം'; അയ്യപ്പ ഭക്തരെ അപമാനിച്ച ദേശാഭിമാനി ജീവനക്കാരിക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് പിണറായി
ആര്.വി ബാബുവിന്റെ അറസ്റ്റ് മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യങ്ങളിലേതിന് സമാനം; വലിയ വില നല്‍കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
അക്ഷയ ടെസ്റ്റില്‍ ഹിന്ദുമതവിദ്വേഷം, ക്രിസ്തുവിന്റെ കാലം തുടങ്ങിയതിന് ശേഷം പ്രസക്തി നഷ്ടപ്പെട്ടത് ഏത് ദൈവത്തിന്?
ക്രിസ്തുവിന്റെ കാലം തുടങ്ങിയ ശേഷം പ്രസക്തി നഷ്ടമായ ദൈവം ആര് ? ഹിന്ദുക്കളെ ആക്ഷേപിച്ച ചോദ്യത്തിന് ഖേദം പ്രകടിപ്പിച്ച് കെല്‍ട്രോണ്‍
ആലപ്പുഴയില്‍ മതതീവ്രവാദികള്‍ പിടിമുറുക്കുന്നു; ഒത്താശ ചെയ്ത ഭരണകൂടം; ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ