login
ഡാക്ക പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്നു ട്രംപ് ഭരണകൂടം

ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന ചെറിയ കുട്ടികൾക്ക് അമേരിക്കയിൽ തുടരുന്നതിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവകാശമാണ് ഡാക്കയിലൂടെ ലഭിച്ചിരുന്നത്.

വാഷിങ്ടൻ ഡിസി : ഡിഫോർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറവൈൽസ് (DACA) പ്രോഗാമനുസരിച്ചു പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. മാത്രമല്ല രണ്ടു വർഷത്തേക്കു പുതുക്കി നൽകിയിരുന്നത് ഒരു വർഷമാക്കി കുറയ്ക്കാനും തീരുമാനിച്ചതായി ജൂലൈ 28 ന് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി.

ഒബാമ ഭരണകൂടമാണ് ആദ്യമായി ഡാക്കാ പ്രോഗ്രാം നിയമമാക്കിയത്. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന ചെറിയ കുട്ടികൾക്ക് അമേരിക്കയിൽ തുടരുന്നതിനും തൊഴിൽ ചെയ്യുന്നതിനുമുള്ള അവകാശമാണ് ഡാക്കയിലൂടെ ലഭിച്ചിരുന്നത്. ട്രംപ് അധികാരമേറ്റശേഷം ഈ പ്രോഗ്രാം നിർത്തലാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെങ്കിലും കോടതികളുടെ നിരന്തര ഇടപെടലുകൾ പൂർണ്ണമായും പ്രോഗ്രാം ഉപേക്ഷിക്കുന്നതിൽ നിന്നും ട്രംപ് ഭരണകൂടത്തെ വിലക്കുകയായിരുന്നു. 2017 ലായിരുന്നു ട്രംപ് ഡാക്കാ പദ്ധതി അവസാനിപ്പിക്കുന്നതിനു തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ടു വർഷത്തേക്കു കൂടി പുതുക്കി നൽകുന്നതിനും അനുമതി നൽകിയിരുന്നു.

പൊതുതിരഞ്ഞെടുപ്പ് നവംബറിൽ നടക്കാനിരിക്കെ രണ്ടു വർഷമെന്നത് ഒരു വർഷത്തേക്കു പുതുക്കിയാൽ മതിയെന്നു ഗവൺമെന്റ് തീരുമാനിക്കുകയായിരുന്നു. അടുത്ത സർക്കാർ അധികാരത്തിൽ എത്തിയ ശേഷമായിരിക്കും ഡാക്കയുടെ ഭാവി തീരുമാനിക്കപ്പെടുക. ജൂലൈ 28 ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവ് ഒരുമാസം മുമ്പു മേരിലാന്റ് ഫെഡറൽ ജഡ്ജിയുടെ ഉത്തരവിനു വിരുദ്ധമാണ്. 2017 ന് മുമ്പുള്ള ഡാക്കയുടെ ഒറിജിനൽ ഫോം നിലനിർത്തണമെന്നായിരുന്നു ആ വിധി. ഫെഡറൽ ഗവൺമെന്റിന്റെ ഉത്തരവ് വീണ്ടും കോടതിയിൽ ചോദ്യം ചെയ്യപ്പെടാം.

 

 

comment

LATEST NEWS


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.