login
നിശബ്ദമാണ് അവരുടെ ലോകം, പക്ഷേ അവരും കൈത്താളമിട്ടു നാടിനൊപ്പം

ശ്രീധരൻ നാടാരുടേയും സുഭദ്രയുടേയും നാല് പെൺമക്കളിൽ മൂന്നുപേരും മൂകരും ബദിരരും. ഇവരുടെ ഭർത്താക്കൻമാരും ഒരു കൊച്ചുമകനും ഉൾപ്പടെ ഒരു കുടുംബത്തിലെ ഏഴുപേരും കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്തവർ.

വിളപ്പിൽ: നിശബ്ദതയുടെ ലോകത്താണ് അവർ. ഒന്നും കേൾക്കില്ല, പറയില്ല. പക്ഷേ, ഇന്നലെ അവർ കൈകൊട്ടി, പാത്രങ്ങൾ കൂട്ടിമുട്ടിച്ച് സ്വന്തം വീടുകൾ ശബ്ദമുഖരിതമാക്കി. രാജ്യത്ത് പടർന്നു പിടിക്കുന്ന കോവിഡ് 19 എന്ന മഹാവ്യാധിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരമായി.

പെരുകാവ് പുതുവീട്ടുമേലെ വാസന്തി ഭവനിൽ റിട്ട. കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം ജീവനക്കാരൻ ശ്രീധരൻ നാടാരുടേയും സുഭദ്രയുടേയും നാല് പെൺമക്കളിൽ മൂന്നുപേരും മൂകരും ബദിരരും. ഇവരുടെ ഭർത്താക്കൻമാരും ഒരു കൊച്ചുമകനും ഉൾപ്പടെ ഒരു കുടുംബത്തിലെ ഏഴുപേരും കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്തവർ. മൂന്ന് പെൺമക്കളും കുടുംബസമേതം താമസം മൂന്നു വീടുകളിൽ. കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും ആദരമറിയിക്കാൻ നാടൊരുങ്ങിയപ്പോൾ ഒപ്പം കൂടുകയായിരന്നു അവരും.
 

ശ്രീധരന്റെ മൂത്ത മകൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്ന വാസന്തി, ഭർത്താവ് ട്രഷറി ജീവനക്കാരൻ ജയകുമാർ, രണ്ടാമത്തെ മകൾ സെക്രട്ടേറിയറ്റ് ജീവനക്കാരി ലത, ഭർത്താവ് ആക്കുളം എയർഫോഴ്സ്സ്സ് ഓഫീസിൽ സഫായി വാലയായി ജോലി നോക്കുന്ന പ്രേം കുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ ജോലി നോക്കുന്ന മൂന്നാമത്തവൾ പ്രഭ, ഭർത്താവ് അനിൽകുമാർ എന്നിവരുടെ കുടുംബമാണ് ഇന്നലെ വൈകിട്ട് 5 മുതൽ അഞ്ച് മിനിട്ട് പ്രധാനമന്ത്രിയുടെ ആഹ്വാനം നെഞ്ചിലേറ്റി കൈത്താളം മുഴക്കിയത്.

ചിത്രം: ശ്രീധരൻ നാടാരുടെ മകൾ പ്രഭയും ഭർത്താവ് അനിൽകുമാറും മക്കളും ചേർന്ന് കൈകൊട്ടിയും, പാത്രങ്ങളിൽ തട്ടിയും ആദരമറിയിക്കുന്നു 

comment
  • Tags:

LATEST NEWS


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.