login
തെയ്യം ക്രൂയിസ് പദ്ധതി സംസ്‌കാരത്തിനും പരിസ്ഥിതിക്കും നേരെയുള്ള കടന്നാക്രമണം - മാടമ്പ്‌

തെക്കുമ്പാട് ദ്വീപ് തീരദേശ നിയന്ത്രണ മേഖല ഒന്ന് (എ) വിഭാഗത്തില്‍പെടുന്നതും നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണമുള്ളതുമായ പ്രദേശമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ കോടികളുടെ ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ മലനാട് തെയ്യം ക്രൂയിസ് എന്ന പേരില്‍ വന്‍ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് താഴേക്കാവ് ദ്വീപില്‍ ടൂറിസത്തിന്റെ പേരില്‍ ജൈവവൈവിധ്യങ്ങളെയും തെയ്യം പോലുള്ള നാട്ടുസംസ്‌കൃതിയുടെ ഈടുവയ്പുകളെയും കടന്നാക്രമിക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞിക്കുട്ടന്‍ ആവശ്യപ്പെട്ടു. 

തെക്കുമ്പാട് ദ്വീപ് തീരദേശ നിയന്ത്രണ മേഖല ഒന്ന് (എ) വിഭാഗത്തില്‍പെടുന്നതും നിര്‍മാണ പ്രവൃത്തികള്‍ക്ക് നിയന്ത്രണമുള്ളതുമായ പ്രദേശമാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ കോടികളുടെ ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇവിടെ മലനാട് തെയ്യം ക്രൂയിസ് എന്ന പേരില്‍ വന്‍ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വടക്കേമലബാറിന്റെ അനുഷ്ഠാനമായ തെയ്യത്തെ സ്റ്റേജ് ഷോ ആക്കി മാറ്റുന്നതിന് തെയ്യം പേര്‍ഫോമിങ് യാര്‍ഡ് നിര്‍മിക്കാനും തീരുമാനിച്ചിരിക്കുന്നു.  

അത്യപൂര്‍വമായ ആവാസവ്യവസ്ഥയെയും അനുഷ്ഠാനബദ്ധമായ തെയ്യാട്ട സംസ്‌കാരത്തെയും ഒരുപോലെ കടന്നാക്രമിക്കുന്ന ഈ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. തെയ്യം എന്നത് കേവലം കെട്ടുകാഴ്ചയല്ലെന്നും അത് ഒരു കൂട്ടായ്മയുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അധികൃതര്‍ തിരിച്ചറിയണം. തെയ്യത്തിന്റെ സ്റ്റേജ് ഷോ തെയ്യത്തിലെ കലാംശത്തെ പോലും സമഗ്രതയിലവതരിപ്പിക്കാന്‍ പര്യാപ്തമാവില്ലെന്നും അവര്‍ മനസ്സിലാക്കണം. അനുഷ്ഠാനങ്ങളെ അവമതിക്കുകയും ജൈവവൈവിധ്യത്തെ അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തപ്പെടേണ്ടതാണെന്നും തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ പ്രസ്താവനയില്‍ പറഞ്ഞു.

 

comment

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.