login
21 കാരിയെ മേയറാക്കി മേനി നടിക്കുന്ന സിപിഎമ്മിന് 97കാരന്‍ അച്ചുതാനന്ദനെ ചൂണ്ടി ട്രോള്‍ മഴ

'ആര്യ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സമ്മതിച്ചു, ഏറ്റവും പ്രായം കൂടിയ ആളും ഒരു സ്ഥാനം വഹിക്കുന്നുണ്ട്, ഉറങ്ങാന്‍ മാത്രം.രണ്ടും ഒരു പാര്‍ട്ടി തന്നെ'

തിരുവനന്തപുരം: ബിരുദ വിദ്യാര്‍ത്ഥിയായ കുട്ടിയെ മേയറാക്കി മേനി നടിക്കുന്ന സിപിഎമ്മിന് വയോ വൃദ്ധന്‍ അച്ചുതാനന്ദനെ ചൂണ്ടി നവ മാധ്യമങ്ങളില്‍ ട്രോള്‍ മഴ.

'രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമുള്ള കാര്യമാണ്. ബാലസംഘം അല്ല, തിരുവനന്തപുരം കോര്‍പ്പറേഷന്‍. ജമീല ശ്രീധറിനെ പോലെയുള്ള കഴിവുള്ളവര്‍ക്ക് അവസരം നല്‍കാതെ 21 കാരിയെ മേയറാക്കുമ്പോള്‍ പിന്‍സീറ്റ് ഡ്രൈവിംഗ് എന്ന ആരോപണം ഉണ്ടാകുമെന്ന് ഉറപ്പ്. ഈ തീരുമാനത്തിന്റെ പേരില്‍ ഇപ്പോള്‍ തന്നെ നവമാദ്ധ്യമ തള്ളലുകള്‍ തുടങ്ങിയിട്ടുണ്ട്. ആ പകിട്ടൊക്കെ നൈമിഷികമാണ്. കഴിവേറെയുള്ള കൗണ്‍സിലര്‍മാര്‍ ഉള്ള നഗരസഭയില്‍ മികച്ച ഭരണം പുലരട്ടെ എന്നു മാത്രം പ്രതീക്ഷിക്കുന്നു' എന്നാണ് തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഫേസ് ബുക്കില്‍ കുറിച്ചത്.

21കാരിയായ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറായി സിപിഎം ജില്ല സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്.

മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് .

ആര്യയുടെ കുട്ടിത്വം വാഴ്ത്തുന്നവര്‍ക്ക് വി എസ് അച്ചുതാനന്ദന്റെ വാര്‍ധക്യം ചൂണ്ടിക്കാട്ടിയാണ് പലരും മറുപടി പറയുന്നത്.

'ആര്യ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ സമ്മതിച്ചു, ഏറ്റവും പ്രായം കൂടിയ ആളും ഒരു സ്ഥാനം വഹിക്കുന്നുണ്ട്, ഉറങ്ങാന്‍ മാത്രം.രണ്ടും ഒരു പാര്‍ട്ടി തന്നെ'

97 കഴിഞ്ഞ അച്ചുതാനന്ദന്‍ ഭരണപരിഷക്കരണ കമ്മീഷന്‍ പദവിയില്‍ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ട്രോള്‍.

''അടുത്ത മുഖ്യമന്ത്രി ആണെന്ന് പറഞ്ഞു 90 വയസ്സായ യുവാവായ അച്യുതാനന്ദനെ കേരളം മുഴുവന്‍ കൊണ്ടു നടന്നിട്ട് ആണ് 75 വയസുള്ള മറ്റൊരു യുവാവ് മുഖ്യമന്ത്രി ആയത്. എന്നിട്ട് ആ യുവാവിന്റെ ഭരണപരിചയം ആണ് സുപ്രീം കോടതി 25000 രൂപ പിഴ ഇട്ട് ലോകത്തിന് കാണിച്ചു കൊടുത്തത്'. 

'നമുക്ക് കടല്‍ കിഴവന്‍മാരെയും ദേശാടനപ്പക്ഷികളെയും കൊണ്ട് മുന്നേറാം'' എന്നു പറയുന്നു.

'എ.കെ. ആന്റണി, മുപ്പത്തിയഞ്ചാം വയസ്സില്‍ കേരളത്തിന്റെ മുഖ്യമന്തി. രമേശ് ചെന്നിത്തല ഇരുപത്തിയേഴാം വയസ്സില്‍ കേരളത്തില്‍ മന്ത്രി. കൊടിക്കുന്നില്‍ സുരേഷ് ഇരുപത്തിയേഴാം വയസ്സില്‍ ലോക്‌സഭാംഗം...... ഇത് ആരും മറക്കരുത്...'

'പ്രായത്തിന്റെ കണക്കില്‍ തിരുവനന്തപുരം മേയര്‍ ആരുടെ റെക്കോര്‍ഡ് ആണ് വെട്ടിക്കുന്നത് എന്നു കൂടി നോക്കണം... 27 വയസ്സില്‍ നാഗ്പൂര്‍ മേയര്‍ ആയ, പിന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയ ഒരു ബിജെപിക്കാരന്റെ റെക്കോര്‍ഡ്. ആര്‍ എസ് എസ് പിറന്ന മണ്ണില്‍ 1997 ല്‍ ബിജെപി മേയര്‍ ആക്കിയ ആ 27 കാരന്‍ ആണ് ദേവേന്ദ്ര ഫഡ്‌നാവിസ്.'

'ഒരു ജനതയുടെ വിശ്വാസത്തിനുമേല്‍ മാര്‍ക്‌സിസം വസന്തം വിരിയിക്കുന്നതിങ്ങനെയാണ്. പുതിയ കാലത്തെ പുതിയ പ്രശ്‌നങ്ങള്‍ക്ക് സുതാര്യവും തുറന്നതും സര്‍ഗാത്മകവുമായ ദര്‍ശനത്തിന്റെ ആവിഷ്‌കാരം'

തുടങ്ങി ട്രോള്‍ മഴയാണ് നവമാധ്യമങ്ങളില്‍

  comment

  LATEST NEWS


  എല്‍ഡിഎഫ് ജാഥാ ക്യാപ്റ്റന്‍ ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു; ഇന്നലെ പുത്തിരിക്കണ്ടത്ത് വേദി പങ്കിട്ടത് പിണറായി അടക്കം നൂറോളം പേര്‍ക്കൊപ്പം


  ചിഹ്നം അരിവാള്‍ ചുറ്റിക കൈപ്പത്തി; കോണ്‍ഗ്രസ്-സിപിഎം സഖ്യവും ധാരണയും നാലിടത്ത് പരസ്യം, കേരളത്തില്‍ രഹസ്യം


  ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍; ക്ഷേത്രം കീഴ്ശാന്തി പണ്ടാര അടുപ്പില്‍ തീപകര്‍ന്ന് പൊങ്കാലയ്ക്ക് തുടക്കമിട്ടു, നിവേദ്യം ഉച്ചപൂജയ്ക്ക് ശേഷം


  അസം: കോണ്‍ഗ്രസ് ഭരണത്തില്‍ നുഴഞ്ഞുകയറ്റവും വിഘടന വാദവും തളിര്‍ത്തു; വലിയ ജനകീയ അടിത്തറയുടെ പിന്‍ബലം സ്വന്തമാക്കി ബിജെപി


  ബംഗാള്‍ പരിവര്‍ത്തനത്തിന്റെ പാതയില്‍; മമത പരിഭ്രാന്തിയില്‍; നുഴഞ്ഞുകയറ്റക്കാരെ മുഴുവന്‍ പുറത്താക്കുമെന്ന് ബിജെപി


  തമിഴകത്ത് താരങ്ങളില്ലാത്ത തെരഞ്ഞെടുപ്പ് 'ജെല്ലിക്കെട്ട്'; ദ്രാവിഡ മണ്ണില്‍ താമര വിരിയിക്കാന്‍ ബിജെപി; രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ്


  പുതുച്ചേരിയിലെ പോരാട്ടം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ വീഴ്ചയ്ക്കും പിന്നാലെ


  ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.