login
ഓണ ലയങ്ങളുമായി "തിരുവോണ പൊന്നൂഞ്ചൽ" ഓണപ്പാട്ട്

ഗാനം ലോഞ്ച് ചെയ്തിരിക്കുന്നത് സംഗീത സംവിധായകൻ ഷാൻ റഹ്‌മാനാണ്. ആദ്യമായി കേട്ടപ്പോൾ തന്നെ തന്റെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോയി എന്നാണ് ഗാനത്തെ പറ്റി ഷാൻ റഹ്മാൻ ഫേസ്ബുക് പേജിൽ കുറിച്ചത്.

കൊച്ചി: എല്ലാവർഷത്തെ പോലെ ഇക്കൊല്ലം ഓണാഘോഷം ഇല്ലെങ്കിലും ഉത്സാഹം പഴയത് പോലെ മലയാളികൾക്ക് ഇന്നുമുണ്ട്. ഇതിന് അകമ്പടിയായി ഓണത്തിന്റെ ഓർമകളുമായി "തിരുവോണ പൊന്നൂഞ്ചൽ" എന്ന ഓണപ്പാട്ട് പുറത്തിറങ്ങി. ഗാനം ലോഞ്ച് ചെയ്തിരിക്കുന്നത്  സംഗീത സംവിധായകൻ ഷാൻ റഹ്‌മാനാണ്. ആദ്യമായി കേട്ടപ്പോൾ തന്നെ തന്റെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോയി എന്നാണ് ഗാനത്തെ പറ്റി ഷാൻ റഹ്മാൻ ഫേസ്ബുക് പേജിൽ കുറിച്ചത്.  

ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സജന വിനിഷാണ്. വരികൾ അനു എലിസബത്ത് ജോസും നിർവഹിച്ചിരിക്കുന്നു.  ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനാണ്. ചാരു ഹരിഹരൻ തന്റെ കോട്ടുവാദ്യങ്ങൾ കൊണ്ട് ഗാനത്തെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. കീബോര്ഡ്, ഓഡിയോ പ്രോഗ്രാമിങ് എന്നിവ അനന്തരാമൻ അനിൽ ആണ്  കൈകാര്യം ചെയ്തിരിക്കുന്നത്.

ഗാനത്തിന് ഒപ്പം നൃത്തം വച്ചിരിക്കുന്നത് നടി സ്വാസിക ആണ്. അശ്വതി പി, ദേവിക അനിൽ, അനുശ്രീ കെ എസ്, അപർണ മോഹൻ എന്നിവരാണ് സ്വാസികക്കൊപ്പമുള്ള മറ്റ് നർത്തകിമാർ. സുമേഷ് ലാൽ, വിനു ജനാർദ്ദനൻ, ബിനു നൈനാൻ, അഖിലേഷ് കെ ആർ എന്നിവർ ചേർന്നാണ്  വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.  

കൊറിയോഗ്രാഫി രവികുമാർ നാട്യാലയ. മഹേഷ് എസ് ആർ, അനീഷ് സി എസ്, അഖിൽ സുന്ദരം എന്നിവർ ഛായാഗ്രഹണവും ആൽബി നടരാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഈ ഓണം ആൽബം നിർമിച്ച് പുറത്തിറക്കിയത് മ്യുസിക്247നാണ്.

"തിരുവോണ പൊന്നൂഞ്ചൽ"കാണാൻ

comment

LATEST NEWS


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു


ആനചികിത്സാ വിദഗ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു, വിഷചികിത്സാരംഗത്തും വിദഗ്ദ്ധൻ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.