login
ഐസക്കിനെ മുഖ്യമന്ത്രി നിരീക്ഷിക്കണം

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് രംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. അതീവ പ്രതിസന്ധിയുടെ കാലത്തുപോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക്കിന്റെ പരാതി. ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ആരോഗ്യ മേഖലയില്‍ എങ്കിലും സര്‍ക്കാര്‍ ഉടനടി പണം അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടിരിക്കുന്നു.

ലോകം മുഴുവന്‍ ഭീതിയോടെ കൊറോണയെ നിരീക്ഷിക്കുകയാണ്. ഏതാണ്ട് ഇരുന്നൂറോളം രാജ്യങ്ങളില്‍ കൊറോണ പടര്‍ന്നുകഴിഞ്ഞു. പതിനയ്യായിരത്തോളം ആളുകള്‍ മരണപ്പെട്ടു. ഇന്ത്യയിലും സ്ഥിതി സുരക്ഷിതമല്ല. എന്തും സംഭവിക്കാമെന്ന അന്തരീക്ഷമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര സര്‍ക്കാരും സ്വീകരിക്കുന്ന നടപടികളെ ലോകമാകെ പ്രതീക്ഷയോടെ കാണുന്നു. പ്രശംസകളോടെ നിരീക്ഷിക്കുന്നു. കേരള മുഖ്യമന്ത്രിയും ആരോഗ്യമേഖലയും ആവേശത്തോടെ കാര്യങ്ങള്‍ വീക്ഷിക്കുമ്പോള്‍ അഖിലലോക സാമ്പത്തിക വിദഗ്ധന്‍ കേരള ധനമന്ത്രി തോമസ് ഐസക്കിന് അതൊന്നും അംഗീകരിക്കാനാവുന്നില്ല.

കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് രംഗത്തിറങ്ങിയിട്ട് ദിവസങ്ങളായി. അതീവ പ്രതിസന്ധിയുടെ കാലത്തുപോലും കേന്ദ്രം സാമ്പത്തിക സഹായം നല്‍കുന്നില്ലെന്നാണ് ഐസക്കിന്റെ പരാതി. ഇക്കാര്യത്തില്‍ കേരളത്തിന് ശക്തമായ പ്രതിഷേധമുണ്ട്. ആരോഗ്യ മേഖലയില്‍ എങ്കിലും സര്‍ക്കാര്‍ ഉടനടി പണം അനുവദിക്കണമെന്നും ഐസക് ആവശ്യപ്പെട്ടിരിക്കുന്നു.  

സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സിങ് അടിയന്തരമായി വിളിച്ചു കൂട്ടണം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക  സഹായം നല്‍കണമെന്നും ഐസക് അഭിപ്രായപ്പെടുന്നു. അതേസമയം സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രയാസങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാകില്ലെന്നും ധനമന്ത്രി പറയുന്നു.  

സംസ്ഥാനത്തെ വിലക്കയറ്റമില്ലാതെ സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തും. ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. നിലവില്‍ കാസര്‍ഗോട് മാത്രമാണ് തൊഴിലുറപ്പ് നിര്‍ത്തിയതെന്നും മറ്റു ജില്ലകളില്‍ തൊഴില്‍ ക്രമീകരണം ഏര്‍പ്പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടരുമെന്നും ധനമന്ത്രി അറിയിച്ചു. ഇവര്‍ക്ക് കേന്ദ്രം പണം തന്നേ പറ്റൂ. വലിയ വായില്‍ കൊട്ടുപാട്ടുമായി ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ പക്ഷേ സംസ്ഥാനങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കുന്നില്ല, ഐസക് കുറ്റപ്പെടുത്തി. കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജനലക്ഷങ്ങളെ അനുമോദിക്കാന്‍ കയ്യടിച്ചും ശംഖ്‌വിളിച്ചും തപ്പുകൊട്ടിയും ജനങ്ങള്‍ അണിനിരന്നതും ഐസക്കിന് സഹിച്ചില്ല. അതിനെ പരിഹസിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ല.

കേന്ദ്രം നല്‍കിയ സഹായങ്ങളൊന്നും യഥാവിധി വിനിയോഗിക്കാത്ത ധനമന്ത്രി അക്ഷരാര്‍ഥത്തില്‍ മുഖ്യമന്ത്രിയുടെ  നിലപാടിനെയും ആരോഗ്യമന്ത്രിയുടെ പെരുമാറ്റത്തെയും അവഹേളിക്കുകയാണ്. പാര്‍ട്ടിയിലെ മൂപ്പിള തര്‍ക്കം ഭരണത്തിലും പടരുകയാണ്. സീതാറാം യച്ചൂരിയെന്ന അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഐസക് സംസ്ഥാന സര്‍ക്കാരിനെ പോലും അവഗണിക്കുന്നത്. മുഖ്യമന്ത്രിയെ പോലും പരിഹസിക്കാന്‍ മുതിരുന്നത്. ഐസക്കിനെന്താണ് കുഴപ്പം. മുഖ്യമന്ത്രി പിണറായി വിജയന്‍ അത് നിരീക്ഷിക്കണം. കുഴപ്പക്കാരനെ കുപ്പത്തൊട്ടിയില്‍ കളയുക തന്നെ വേണം.

കൊറോണ കാലത്തെ സാമ്പത്തിക സഹായം അടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് അടിയന്തിരമായി വിളിച്ചുകൂട്ടണം എന്നതാണല്ലോ തോമസ് ഐസക്കിന്റെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് പോരെന്നാണോ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കൊറോണ പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തി മുന്‍നിരയില്‍ നില്‍ക്കുന്നതിന്റെ കൊതിക്കെറുവാണ് താങ്കള്‍ക്കെന്ന് പലരും പറയുന്നുണ്ടെങ്കിലും ഞങ്ങളത് വിശ്വസിച്ചിട്ടില്ല.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പണം കൈകളില്‍ എത്തിക്കാനുള്ള അധിക സഹായം നല്‍കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. കേന്ദ്ര നിര്‍ദ്ദേശം പാലിച്ചല്ല കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതെന്ന് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ വ്യക്തമായതാണ്. അതില്‍ കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് ധനമന്ത്രിക്ക് ഒന്നും പറയാനില്ല. ഓഡിറ്റ് നടത്തിയ ആളെ പുറത്താക്കി അഴിമതി മൂടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തത് ഇത്തരം ക്രമക്കേടുകള്‍ കാരണമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇതുവരെ അനുവദിച്ച പണത്തിന്റെ കണക്കുപോലും കൃത്യമായി കേന്ദ്ര സര്‍ക്കാരിന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി ധനമന്ത്രി ജനങ്ങളോട് പറയണം. അല്ലാതെ, ദുരന്തകാലത്ത് ഇല്ലായ്മയുടെ പിതൃത്വം കേന്ദ്ര സര്‍ക്കാരില്‍ കെട്ടിവയ്ക്കുകയല്ല ചെയ്യേണ്ടത്!

ഇതൊക്കെ ആരോട് പറയാന്‍. നാണവും മാനവുമില്ലാത്ത ധനമന്ത്രിയെന്ന് ജനം വിലയിരുത്തുകയാണ്. അത് അദ്ദേഹത്തിന് അലങ്കാരമായിരിക്കാം. പക്ഷേ, കേരളീയര്‍ക്ക് ഒരുതരിപോലും അഭിമാനിക്കാന്‍ വകയില്ല.

 

comment

LATEST NEWS


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.