login
മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയില്‍ എത്തിയവരില്‍ പൊതുമാപ്പ് കിട്ടിയവരും; ഇവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി

വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായ ഇവര്‍ക്ക് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായണ് പൊതുമാപ്പ് ലഭിച്ചത്.

നെടുമ്പാശേരി: ഇന്നലെ മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തില്‍ വന്ന പ്രവാസികളില്‍ 49 പേരും പൊതുമാപ്പ് നല്‍കി വിട്ടയച്ചവര്‍. ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഇവര്‍ വിമാനത്താവളത്തിലെത്തിയത്. 

വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായ ഇവര്‍ക്ക് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായണ് പൊതുമാപ്പ് ലഭിച്ചത്. വിമാനത്താവളത്തിലെ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഇവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. വിവിധ ആവശ്യങ്ങള്‍ക്കായി കേരളത്തിലെത്തി ലോക്ഡൗണില്‍ കുടുങ്ങിയ 18 ഒമാന്‍ പൗരന്‍മാര്‍ വെള്ളിയാഴ്ച മടങ്ങി.

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.