login
അഭയം തേടി അമേരിക്കയിലെത്തിയവരെ തിരിച്ചയ്ക്കാം,ഭരണകൂടത്തിന് സുപ്രീം കോടതിയുടെ പച്ചകൊടി

ഫെഡറല്‍ കോടതിയില്‍ കൂടുതല്‍ സഹായത്തിന് അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതിനും ഫെഡറല്‍ ജഡ്ജിയുടെ ചേംബറില്‍ കേസ്സെടുക്കുന്നതിനു മുന്‍പ് ഇവരെ തിരിച്ചയ്ക്കുന്നതിനുമാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.

വാഷിങ്ടന്‍ : അമേരിക്കയില്‍ അഭയം തേടിയെത്തിയ ചിലരെ തിരിച്ചയക്കുന്നതിന് ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതിയുടെ പച്ചകൊടി. ഫെഡറല്‍ കോടതിയില്‍ കൂടുതല്‍ സഹായത്തിന് അപേക്ഷിക്കുന്നതില്‍ നിന്നും അവരെ തടയുന്നതിനും ഫെഡറല്‍ ജഡ്ജിയുടെ ചേംബറില്‍ കേസ്സെടുക്കുന്നതിനു മുന്‍പ് ഇവരെ തിരിച്ചയ്ക്കുന്നതിനുമാണ് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്.  

ഒമ്പതംഗ ബഞ്ചില്‍ 7 പേര്‍ അനുകൂലമായി വിധിയെഴുതിയപ്പോള്‍ 2 പേര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ശ്രീലങ്കയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടൊരാള്‍ അവിടെ പീഡനം സഹിക്ക വയ്യാതെയാണ് അമേരിക്കയിലേക്ക് അഭയം തേടിയെത്തിയതെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു. മെക്‌സിക്കോ അതിര്‍ത്തിയിലൂടെ അമേരിക്കയില്‍ നുഴഞ്ഞു കയറിയ ഇയാള്‍ക്കനുകൂലമായി നേരത്തെ ലോവര്‍ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ഹൈ– കോര്‍ട്ട് മാറ്റിയെഴുതുകയാണെന്ന് ജസ്റ്റിസ് സാമുവല്‍ അലിറ്റൊ വിധിച്ചു.  

വിജയകുമാര്‍ തുറസ്സിംഗം എന്നയാളെ ഉടനെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇവിടെ അഭയം തേടിയെത്തിയ നാലില്‍ മൂന്നു ഭാഗവും പ്രാഥമിക സ്ക്രീന്‍ ടെസ്റ്റില്‍ വിജയിച്ചിട്ടുണ്ടെന്നും എന്നാല്‍ വിജയകുമാറിന് അതിനു കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

മെക്‌സിക്കൊ– അമേരിക്കാ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയവര്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അവരെ കയറ്റി അയക്കുക എന്നതാണ് ഈ വിധി മുന്നറിയിപ്പ് നല്‍കുന്നത്.

comment

LATEST NEWS


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍


നെടുവത്തൂര്‍ സഹകരണബാങ്ക് ക്രമക്കേട്: വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് നേരത്തെയും പൂഴ്ത്തി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.