login
ജാഫര്‍ ഇടുക്കി, ശ്യാം ധര്‍മ്മന്‍, കലാഭവന്‍ നവാസ് ഒന്നിക്കുന്ന 'തൗഫീക്ക്'

ആഴമേറിയ ഭക്തിയോടും സ്‌നേഹത്തോടും കൃത്യ നിഷ്ഠയോടെ ജിവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോവണം.

പ്രശസ്ത നടന്‍ ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബമാണ് തൗഫീക്ക്. ഹക്കീം അബ്ദുള്‍ റഹ്മാന്‍ എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ സംഗീതം പകരുന്നു. കലാഭവന്‍ നവാസ്, ശ്യാം ധര്‍മ്മന്‍ എന്നിവരാണ് ഗാനമാലപിക്കുന്നത്.

ആഴമേറിയ ഭക്തിയോടും സ്‌നേഹത്തോടും കൃത്യ നിഷ്ഠയോടെ ജിവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു.  ഹജ്ജിന് പോവണം.

അതിനുള്ള ഒരുക്കങ്ങളൊക്കെ ശരിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്ത്തിക്കൊണ്ട് കോവിഡ് വന്നത്.

അതോടെ പള്ളിയില്‍ ആളുകള്‍ വരാതാവുകയും, ജബ്ബാര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു. തന്റെ കഷ്ടപ്പാടുകള്‍ക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ഹൃദയം തേങ്ങി. അന്നേരം ദേവദൂതനായി ഒരാള്‍ മുന്നിലെത്തി നല്‍കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ മറ്റുള്ളവര്‍ പങ്കുവെക്കുന്നു.

ഈ പെരുന്നാളിന് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദം ലഭിക്കുന്നതോടെ കൂടുതല്‍ സന്തോഷത്തോടെ അള്ളാഹുവിനോട് മറ്റുള്ളവര്‍ക്കുവേണ്ടി മുക്രി ജബ്ബാര്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യാവിഷ്‌ക്കാരമാണ് തൗഫീക്ക്.

ജാഫര്‍ ഇടുക്കി, മുക്രി ജബ്ബാറായി പ്രേക്ഷകരുടെ മനം കവരും വിധത്തില്‍ അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രമായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആദ്യമായി സംവിധായകനാവുകയാണ് തൗഫീക്കിലൂടെ.

 

 

comment
  • Tags:

LATEST NEWS


ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ വെള്ളം കയറിത്തുടങ്ങി; എസി റോഡിലൂടെയുള്ള സര്‍വീസ് ഭാഗികമായി നിര്‍ത്തി കെഎസ്ആര്‍ടിസി; ജാഗ്രത നിര്‍ദേശം


ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍; ധോണി പരിശീലനം തുടങ്ങിയതായി റിപ്പോര്‍ട്ട്


'രാജമലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം; രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ല'; പെട്ടിമുടിയിലെത്തിയ മന്ത്രി എംഎം മണിയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു


ഇംഗ്ലണ്ട് 219ന് പുറത്ത്


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.