login
കേന്ദ്രം ലൈസന്‍സ് നല്‍കിയിട്ടും സാനിറ്റെസര്‍ നിര്‍മിക്കാതെ ഹോംകോ

ഹോംകോ മാനേജിങ് ഡയറക്ടര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഈഥൈല്‍ ആല്‍ക്കഹോള്‍ ലഭ്യമായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് അലംഭാവമെന്നാണ് ആക്ഷേപം

ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഉത്തരവുണ്ടായിട്ടും കൊറോണയെ ചെറുക്കാന്‍ സാനിറ്റൈസര്‍ ഉത്പാദനം ഏറ്റെടുക്കാന്‍ തയാറാകാത്ത പൊതുമേഖലയിലെ ഹോമിയോ ഔഷധ നിര്‍മാണ ഫാക്ടറിയായ ഹോംകോയുടെ നടപടി വിവാദത്തില്‍. മാര്‍ച്ച് 21നാണ് ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചത്.  

എന്നാല്‍, ഹോംകോ മാനേജിങ് ഡയറക്ടര്‍ തുടര്‍നടപടി സ്വീകരിച്ചില്ല. സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ഈഥൈല്‍ ആല്‍ക്കഹോള്‍ ലഭ്യമായിരുന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് അലംഭാവമെന്നാണ് ആക്ഷേപം.  

നിരവധി വര്‍ഷങ്ങളായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ്. എന്നിട്ടും സാനിറ്റൈസറിന്റെ ക്ഷാമം പരിഹരിക്കാന്‍ ഇടപെടാതെ ഹോംകോ ഒഴിഞ്ഞുമാറിയത് ഉത്തരവാദിത്വ ലംഘനമെന്നും വിമര്‍ശനമുയരുന്നു. 

സ്വകാര്യ ഡിസ്റ്റിലറികള്‍ക്കു പോലും സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിട്ടും പൊതുമേഖലാ സ്ഥാപനമായ ഹോംകോയുടെ എംഡി ഈ കാര്യത്തില്‍ അലംഭാവം കാട്ടിയത് ആര്‍ക്കു വേണ്ടിയാണെന്ന് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു.

comment
  • Tags:

LATEST NEWS


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.