തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ വളളം മറിഞ്ഞ് മൂന്ന് മത്സ്യ തൊഴിലാളികള്‍ മരിച്ചു. അഗസ്റ്റിന്(34), അലക്സ്(45), തങ്കച്ചന്(52) എന്നിവരാണ് മരിച്ചത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ആകെ അഞ്ചുപേര്‍ വളളത്തില്‍ ഉണ്ടായിരുന്നു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേയാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ജില്ലയില്‍ ഇന്ന് മഴ വ്യാപകമാണ്. ശക്തമായ കാറ്രിനും തിരമാലയ്ക്കും സാദ്ധ്യതയുളളതിനാല്‍ ആരും കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: