അറ്റ്ലാന്റ: ഓള് അമേരിക്കന്‍ ടീം കപ്പ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനിടെ അമേരിക്കന്‍ താരം ഫ്രാന്‍സെസ് ടിയാഫോയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.
വെള്ളിയാഴ്ച സാം ക്വറിക്കെതിരായ മത്സരത്തിനുശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടത് . തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടിയാഫോയുടെ ഫലം പോസിറ്റീവായി. അമേരിക്കയിലെ എട്ട്് മുന്‍ നിര താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റാണിത്. മത്സരങ്ങള്‍ കാണാന്‍ വളരെ കുറച്ച് ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം നല്‍കിയിരുന്നു.
നേരത്തെ ക്രൊയേഷ്യയിലും സെര്ബിയിയിലുമായി നടത്തിയ പ്രദര്‍ശന ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനിടെ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് അടക്കം നാലു താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: