login
നിങ്ങളുടെ രാജ്യത്ത് ഇത് ലഭ്യമല്ല; വിലക്കിനു തൊട്ടുപിന്നാലെ ടിക് ടോക് ആപ്പ് ബ്ലോക്ക് ചെയ്ത് പ്ലേസ്റ്റോര്‍; മറ്റു ആപ്പുകളും ഉടന്‍ പ്രവര്‍ത്തനരഹിതമാകും

ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഇനി ഇന്ത്യയില്‍ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. 'നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല' എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേന്ദ്രം നിര്‍ദേശിച്ച 59 ആപ്പുകളും 24 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനരഹിതമാകും.

ന്യൂദല്‍ഹി: ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടി പ്രാബല്യത്തില്‍. ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം ഇന്ത്യയില്‍ വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ടിക് ടോക് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ബ്ലോക്ക് ചെയ്തു. ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കാന്‍ ആപ്പിളിലും ഗൂഗിളിനും ഇന്നലെ രാത്രിയോടെ ആണ് നിര്‍ദേശം നല്‍കിയത്. ചെറുവീഡിയോകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ടിക് ടോക് ആപ്പില്‍ ഇന്ത്യയില്‍ 54 ലക്ഷത്തോളം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.  ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഇനി ഇന്ത്യയില്‍ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. 'നിങ്ങളുടെ രാജ്യത്ത് ഈ ആപ്പ് ലഭ്യമല്ല' എന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേന്ദ്രം നിര്‍ദേശിച്ച 59 ആപ്പുകളും 24 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തനരഹിതമാകും.

ടിക് ടോക്കിന് പുറമെ ഷെയര്‍ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ലൈക്കീ, യൂക്യാം മേക്ക്അപ്പ്, വീചാറ്റ്, വിഗോ വീഡിയോ ഉള്‍പ്പടെ 59 ആപ്ലിക്കേഷന്‍സാണ് നിരോധിച്ചിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങള്‍ വലിയ ആശങ്കയാണെന്നും ഇതില്‍ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.  ചൈന അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കിയതോടെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.  

ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകള്‍ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെര്‍വറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമായ ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഉറവിടങ്ങളില്‍ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് 59 ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്.

 

comment

LATEST NEWS


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍


നെടുവത്തൂര്‍ സഹകരണബാങ്ക് ക്രമക്കേട്: വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് നേരത്തെയും പൂഴ്ത്തി


മറവന്‍കോട്ടെ മരംമുറി വിവാദം: കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുംവരെ ശക്തമായ സമരവുമായി ബിജെപി


കോവിഡ്; 11 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു,​ ജില്ലയില്‍ ജാഗ്രത ശക്തമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.