login
കാലം ആവശ്യപ്പെടുന്നത് ആഘോഷങ്ങളല്ല, പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവും : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആര്‍ഷ ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉദ്‌ഘോഷിക്കുന്നതും അന്യനെ നമ്മളില്‍ തന്നെ ദര്‍ശിക്കാനും ചരാചരങ്ങളിലും ഈശ്വര ചൈതന്യം കണ്ടെത്താനുമാണ്. കേരളത്തില്‍ നിന്നുള്ള മഹാ ഗുരു ആദി ശങ്കരനും കപിലമഹര്‍ഷിയും സ്വാമി വിവേകാനന്ദനും ഉദ്‌ഘോഷിച്ചിട്ടുള്ളത് സമാനമായ ദര്‍ശനം തന്നെയാണ്. ഭഗവത് ഗീതയും മറ്റൊന്നല്ല സാക്ഷ്യപ്പെടുത്തുന്നത്. ഭാരത ദര്‍ശന ങ്ങളുടെ പൊരുള്‍ തന്നെ അഹം ബ്രഹ്മാസ്മി അഥവാ തത്വമസി എന്നാണ്.

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വ്യാപനത്തോടെ ലോകം  കേട്ടുകേള്‍വിയില്ലാത്ത ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോവിഡ് മഹാമാരി ലോകത്തെ ഇന്ന് കീഴ്‌മേല്‍ മറിച്ചിരിക്കുകയാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തോട് ഗവര്‍ണര്‍ ആദ്യമായാണ് ഓണ്‍ ലൈനില്‍ ആശയ വിനിമയം നടത്തുന്നത്.

ഭാരതീയരെ സംബന്ധിച്ച് ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്ന സമയം ആഘോഷങ്ങള്‍ക്കോ ഉത്സവ വേളകള്‍ക്കോ ഉള്ളതല്ല. കാരണം കോവിഡ് മഹാമാരിക്ക് പുറമേ കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി ഇന്ത്യ ഭീകരവാദത്തിന്റെ ഭീഷണമായ മുഖം കണ്ടു കൊണ്ടിരിക്കുകയാണ്. പുറമെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും നിലനിര്‍ത്താന്‍ അതിര്‍ത്തിയില്‍ വീരജവാന്‍മാര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിയും വന്നിരിക്കയാണ്. രാജ്യത്തോടും രാജ്യ രക്ഷയ്ക്കായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാര്‍ത്ഥനയോടെ കഴിയേണ്ട വേളയാണിതെന്നു  അദ്ദേഹം ഓര്‍മിപ്പിച്ചു.

ഈ കോവിഡ് കാലത്ത് കേരളത്തിലെ നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ മഹിമയില്‍ സ്വദേശത്തും വിദേശത്തും പ്രശംസിക്കപ്പെടുകയാണ്. വിലമതിക്കാത്ത സേവനമാണ് അവര്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും കാനഡയിലും അനുഷ്ഠിച്ചു വരുന്നത്.

കേരളീയ സംസ്‌കാരത്തെയും കേരളീയരെയും പ്രതിനിധീകരിക്കുന്ന ഫൊക്കാന എന്ന ഈ മലയാളി സംഘടന രൂപീകൃതമായിട്ട് 35 വര്‍ഷം കഴിഞ്ഞുവെന്നത് സന്തോഷകരമായ അറിവാണ്. അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നാവും സേവകനുമായ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സന്നദ്ധ സേവനങ്ങളിലും ഫൊക്കാന സമൂഹത്തിന് ഒട്ടേറെ സഹായങ്ങളാണ് ചെയ്തു വരുന്നത്. ഇത് ശ്ലാഘനീയമാണ്.

 കോവിഡാനന്തര ലോകം എങ്ങനെയാകുമെന്ന് പ്രവചിക്കുക ഇപ്പോള്‍ അസാധ്യമാണ്. സാമ്പത്തികവും സാമൂഹികവുമായ ഒട്ടേറെ പ്രതിസന്ധികളെ നമുക്ക് അഭിമുഖീകരിക്കേണ്ടിവന്നേക്കാം. നഷ്ടങ്ങള്‍ വിലമതിക്കാനാവത്തതാണ് . ഈ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളുടെ സുഗമമായ ജീവിതത്തിന് വേണ്ടി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുള്ളതും നടപ്പിലാക്കുന്നതും. മാറുന്ന സാഹചര്യത്തിന് അനുസൃതമായി പരസ്പരം സഹായമാകാനും താങ്ങാകാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

 ആര്‍ഷ  ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും ഉദ്‌ഘോഷിക്കുന്നതും അന്യനെ നമ്മളില്‍ തന്നെ ദര്‍ശിക്കാനും ചരാചരങ്ങളിലും ഈശ്വര ചൈതന്യം കണ്ടെത്താനുമാണ്. കേരളത്തില്‍ നിന്നുള്ള മഹാ ഗുരു ആദി ശങ്കരനും കപിലമഹര്‍ഷിയും സ്വാമി വിവേകാനന്ദനും ഉദ്‌ഘോഷിച്ചിട്ടുള്ളത് സമാനമായ ദര്‍ശനം തന്നെയാണ്. ഭഗവത് ഗീതയും മറ്റൊന്നല്ല സാക്ഷ്യപ്പെടുത്തുന്നത്. ഭാരത ദര്‍ശന ങ്ങളുടെ പൊരുള്‍ തന്നെ അഹം ബ്രഹ്മാസ്മി അഥവാ തത്വമസി എന്നാണ്.

പേശിബലത്തിലോ , സാമ്പത്തിക ശക്തിയിലോ, ബുദ്ധി പ്രഭാവം കൊണ്ടോ അല്ല ഭാരതത്തിലെ ആത്മീയാചാര്യന്‍മാര്‍ സമൂഹത്തില്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കിയത്. അവര്‍ മാറ്റം സാധ്യമാക്കിയത് അവരുടെ ആത്മബലം കൊണ്ടായിരുന്നു. കോവിഡാനന്തരം ലോകം പുതിയൊരു ജീവിത ക്രമത്തിലേക്ക് വരുമ്പോള്‍ ഭാരതത്തിന്റെ സനാതന മൂല്യങ്ങളെയായിരിക്കും ദിശാബോധത്തിനായി ലോക രാഷ്ട്രങ്ങള്‍ അവലംബിക്കുക. ഭാരതത്തിന്റെ നാനാത്വത്തില്‍ ഏകത്വത്തിനും സഹിഷ്ണുതയ്ക്കും ശക്തി പകരുന്നത് രാഷ്ട്രത്തിന്റെ പാരമ്പര്യവും പൗരാണികതയുമാണ്. നേതൃത്വത്തിനായ് ലോക രാഷ്ടങ്ങള്‍ ഇന്ത്യയെ ആയിരിക്കും ഉറ്റു നോക്കുക.

പുതിയ ലോക സൃഷ്ടിയില്‍ കേരളീയര്‍ക്കും വലിയ പങ്കാണ് വഹിക്കാനുള്ളത്. കേരളീയരുടെ കഠിനാദ്ധ്വാനവും സ്വീകാര്യതയും ലോകം മുഴുവന്‍ അറിയുന്ന വസ്തുതയാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിലും കേരളീയരായ പ്രവാസികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ കാലത്തെയും നാം അതിജീവിക്കുമെന്ന് പറഞ്ഞ ഗവര്‍ണര്‍ ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ആശംസിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ സ്വാഗതം ആശംസിച്ചു.യു എസ് ഏഷ്യാനെറ്റ് ന്യൂസ് ഹെഡ് കൃഷ്ണകിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ.സുജ ജോസ്  എന്നിവര്‍  മോഡറേറ്ററായി പ്രവര്‍ത്തിച്ചു .ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട് ആമുഖപ്രസംഗം നടത്തി . ട്രസ്റ്റി ബോര്‍ഡ്' അംഗം മാമന്‍ സി ജേക്കബ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ്. കെ.ചെറിയാന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മന്‍മഥന്‍ നായര്‍ , വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ തങ്കം അരവിന്ദ്, ഫൊക്കാന നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകാപള്ളി ല്‍ , ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് കാക്കനാട് , ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി, അനുപമ വെങ്കിടേഷ്, കണ്‍വന്‍ഷന്‍ ചെയര്‍ പേഴ്‌സണ്‍ ജോയി ചേക്കപ്പന്‍, ലോക കേരള സഭ അംഗം ഷിബു പിള്ള , നൈന പ്രസിഡന്റ് ആഗ്‌നസ് തേരടി, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍  ലൈസി അലക്‌സ് , ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം  സണ്ണി ജോസഫ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍  മുന്‍ പ്രസിഡന്റ് ജോഷ്വ  ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.ഡോ. രഞ്ജിത് പിള്ള , സുരേഷ് തുണ്ടത്തില്‍ എന്നിവര്‍  കോര്‍ഡിനേറ്റേഴ്സ് ആയി പ്രവര്‍ത്തിച്ചു.എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി രേഖപ്പെടുത്തി.

 

 

comment

LATEST NEWS


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.