login
ടീസറിന് പിന്നാലെ വിവാദങ്ങളും; പുകവലി പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങള്‍, കെജിഎഫ് ചാപ്റ്റര്‍ 2 ടീസര്‍ നീക്കം ചെയ്യണമെന്ന് ആന്റി ടുബാക്കോ സെല്‍

സമൂഹമാധ്യമങ്ങളില്‍ നിന്ന് ടീസറും പോസ്റ്ററുകളും നീക്കം ചെയ്യണം. പുകവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമ്പോള്‍ എഴുതി കാണിക്കേണ്ട മുന്നറിയിപ്പ് ഇതില്‍ കാണിച്ചിട്ടില്ല. ഒരുപാട് ആരാധകരുള്ള നിങ്ങളുടെ ചെയ്തികള്‍ യുവാക്കളെ വഴിതെറ്റിക്കരുത്.

 

ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കെജിഎഫ് ചാപ്റ്റര്‍ രണ്ടാംഭാഗത്തിന്റെ ടീസര്‍ വരവേറ്റത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുകവലി പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് സിനിമയ്‌ക്കെതിരെ വിവാദവും ഉയര്‍ന്നിട്ടുണ്ട്.  

ടീസറിലൂടെ പുകവലി പ്രോത്സാഹിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി ആന്റി ടുബാക്കോ സെല്ലാണ് രംഗത്ത് എത്തിയിരിക്കുന്നത്. നടന്‍ യഷിന് സെല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. നിരവധി ആരാധകരുള്ള ഒരു നടന്‍ മാസ് രംഗങ്ങള്‍ക്കായി പുകവലിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണ്. സിഗററ്റ് ആന്‍ഡ് അദര്‍ ടൊബാക്കോ ആക്ട് സെക്ഷന്‍ 5ന്റെ ലംഘനമാണിതെന്നും നോ്ട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.  

ഇതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നിന്ന് ടീസറും പോസ്റ്ററുകളും നീക്കം ചെയ്യണം. പുകവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിടുമ്പോള്‍ എഴുതി കാണിക്കേണ്ട മുന്നറിയിപ്പ് ഇതില്‍ കാണിച്ചിട്ടില്ല. ഒരുപാട് ആരാധകരുള്ള നിങ്ങളുടെ ചെയ്തികള്‍ യുവാക്കളെ വഴിതെറ്റിക്കരുത്. പുകവലിക്കെതിരായ പ്രചാരണത്തില്‍ താങ്കള്‍ പങ്കാളിയാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കെജിഎഫ് ഒന്നാം ഭാഗം തെന്നിന്ത്യയില്‍ വന്‍ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ രണ്ടാംഭാഗത്തിനായി ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ യഷ് ആണ്‍ കേന്ദ്ര കഥാപാത്രം. കന്നഡ ചിത്രത്തില്‍ നിര്‍മിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തില്‍ വില്ലന്‍ വേഷമായ അധീരയെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രത്തില്‍ ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍ എന്നിവരും വേഷമിടുന്നുണ്ട്.

 

 

 

 

 

  comment

  LATEST NEWS


  ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍


  ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി


  യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്‍മാന്‍; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക


  ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്‌ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും


  നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്‌ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം


  വഴിനീളെ മദ്യവും ഭക്ഷണവും; റെയില്‍വേ സ്‌റ്റേഷനുകളിലെ എസി മുറികളില്‍ വിശ്രമം; സിപിഎം കൊലയാളി കൊടി സുനിക്ക് പോലീസിന്റെ 'എസ്‌കോര്‍ട്ട്'; സസ്‌പെന്‍ഷന്‍


  ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി അനന്തപുരി; ഇത്തവണ ക്ഷേത്രത്തിലെ ചടങ്ങ് മാത്രമായി ഒതുങ്ങും, ഭക്തര്‍ക്ക് വീടുകളില്‍ തന്നെ പൊങ്കാല അര്‍പ്പിക്കാം


  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മന്ദബുദ്ധി)

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.