login
അടിയന്തിര സര്‍വീസുകള്‍ക്ക് തടസ്സപ്പെടില്ല; രാജ്യത്തെ ടോള്‍ പിരിവ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇടപെട്ട് നിര്‍ത്തിവെച്ചു

നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയും ടോള്‍ പിരിവുകള്‍ നിര്‍ത്തിവെച്ചതായി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി : അടിയന്തിര സര്‍വീസുകള്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കുന്നതിനായി രാജ്യത്തെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒരു വിധത്തിലും ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.  

ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് അടിയന്തിര സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും. കൂടാതെ പൊതുജനങ്ങള്‍ ഒത്തു കൂടുന്നത് ഒഴിവാക്കുന്നതിനുമാണ് കേന്ദ്രമന്ത്രി ഇടപെട്ട് ടോള്‍ പ്ലാസകളിലെ ടോള്‍ പിരിവ് നിര്‍ത്തിവെച്ചത്. നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യയും ടോള്‍ പിരിവുകള്‍ നിര്‍ത്തിവെച്ചതായി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.  

ഗതാഗത തിരക്ക് കുറഞ്ഞാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിട്ടി കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനം അടിച്ചിട്ടിട്ടും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടര്‍ന്നത് പ്രദേശത്ത് വന്‍ ഗതാഗത കുരുക്ക് ഉണ്ടാക്കിയിരുന്നു. ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കളക്ടര്‍ ഇടപെട്ടാണ് താല്‍ക്കാലികമായി പരിവ് നിര്‍ത്തിവെച്ചത്.

 

comment

LATEST NEWS


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും


കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി വഴി ധനസഹായം


ഉപയോഗിച്ച മാസ്‌കും ഗ്ലൗസും പൊതു ഇടങ്ങളില്‍ വലിച്ചെറിയരുത്; രക്തദാനത്തിന് സന്നദ്ധര്‍ മുന്നോട്ടുവരണം


മലയാളികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ അഞ്ച് കോവിഡ് ഹെല്‍പ് ഡെസ്‌കുകള്‍


സ്മൃതി ഇറാനി സമയോചിതമായി ഇടപെട്ടു; തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടിയിരുന്നില്ല; മുഖ്യമന്ത്രി പറയുന്നത് ഏപ്രില്‍ ഒന്നിനു ശേഷമുള്ള കാര്യം


ഹൈഡ്രോക്‌സിക്ലോക്വിന്‍ മൃതസഞ്ജീവനി; മരുന്നിന്റെ ശേഖരത്തില്‍ ഇന്ത്യ ഏറ്റവും സുരക്ഷിതമായ നിലയില്‍, 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ ഉത്പ്പാദിപ്പിക്കാനാകും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.