login
ഓര്‍മകളുടെ കോളിളക്കം; ജയന്റെ വിയോഗത്തിന് നാളെ നാല്‍പ്പതാണ്ട്

1980 നവംബര്‍ 16നാണ് മലയാളസിനിമയിലെ ആ അതുല്യനടന്‍ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഏഴുകൊല്ലത്തെ ചുരുങ്ങിയ ജീവിതകാലം, 116 സിനിമകള്‍. ഇത് ജയന്റെ മാത്രം റെക്കോഡായി സിനിമാലോകം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കോളിളക്കം എന്ന സിനിമയില്‍ നിന്നുള്ള അവസാനരംഗം

കൊല്ലം: ''.....പൂഴിമണ്ണ് വാരിയിടാന്‍ പോലും തേവള്ളി ബോയ്‌സ് ഹൈസ്‌കൂളില്‍ സ്ഥലമില്ലായിരുന്നു. കൂടിനിന്നവര്‍ക്കെല്ലാം അവസാനമായി ഒരു നോക്കുകണ്ടേ തീരൂ. മണിക്കൂറുകള്‍ പോകുന്തോറും ആളുകളുടെ എണ്ണവും വര്‍ധിച്ചുവന്നു. നിശ്ചയിച്ചതിലും മൂന്നുമണിക്കൂറും വൈകിയാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കാനായത്...'' പ്രിയനടന്‍ ജയന്റെ മൃതദേഹം കാണാനായി തേവള്ളി മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനിയിലേക്ക് കഷ്ടിച്ചുകടന്നുകൂടിയ അന്നത്തെ കോളജ് വിദ്യാര്‍ഥിയും ടിഡി നഗര്‍ സ്വദേശിയുമായ ചന്ദ്രകുമാറിന്റെ വാക്കുകള്‍.

1980 നവംബര്‍ 16നാണ് മലയാളസിനിമയിലെ ആ അതുല്യനടന്‍ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത്. ഏഴുകൊല്ലത്തെ ചുരുങ്ങിയ ജീവിതകാലം, 116 സിനിമകള്‍. ഇത് ജയന്റെ മാത്രം റെക്കോഡായി സിനിമാലോകം തങ്കലിപികളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഓലയില്‍ നാണി മെമ്മോറിയല്‍ ആശുപത്രി ഇരിക്കുന്ന സ്ഥലത്തായിരുന്നു ജയന്റെ കുടുംബവീട്. സത്രം മാധവന്‍പിള്ളയുടെയും ഭാരതിയമ്മയുടെയും മകനായി 1939ല്‍ ജനനം. കൃഷ്ണന്‍ നായര്‍ എന്ന് യഥാര്‍ഥപേര്. സിനിമയ്ക്കായി ജയനെന്ന് പേരുമാറ്റിയത് നടന്‍ ജോസ് പ്രകാശാണ്. 15 വര്‍ഷം നേവിയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് സിനിമാരംഗത്തേക്ക് കടക്കുന്നത്.

തേവള്ളി ഓലയില്‍ സ്ഥാപിച്ചിരിക്കുന്ന ജയന്റെ പ്രതിമ

1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തില്‍ അരങ്ങേറ്റം. ഒരുവര്‍ഷം ഇരുപത് ചിത്രങ്ങള്‍ വരെ അഭിനയിച്ചു. അന്നുവരെ കേട്ടതില്‍ നിന്നും ഭിന്നമായ ശബ്ദഗാംഭീര്യവും അഭിനയത്തിലെ വ്യത്യസ്തതയുമാണ് ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകര്‍ഷിച്ചത്. നായകനടന്മാര്‍ പലരും അതിസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുമ്പോള്‍ അത്തരം സീനുകള്‍ ഭയരഹിതമായി ചെയ്യുന്നതായിരുന്നു ജയന്റെ പ്രത്യേകത.  

തമിഴ്‌നാട് ഷോളവാരത്ത് കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഹെലികോപ്റ്ററിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ജയന്‍ മരിച്ചത്.

ജന്മസ്ഥലമായ ഓലയില്‍ ഭാഗത്ത് ജയന്റെ ഒരു പൂര്‍ണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ജന്മദിനത്തിലും ചരമദിനത്തിലും ആരാധകര്‍ അവിടെയെത്തി പുഷ്പാര്‍പ്പണം നടത്തുകയാണ് പതിവ്. ഈ വര്‍ഷം നവീകരിച്ച ജില്ലാ പഞ്ചായത്ത് ഐടി ഹാളിനും ജയന്റെ പേരു നല്‍കി.  നാളെ തട്ടാമല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയന്‍ സ്മാരക സാംസ്‌കാരികവേദി ഓണ്‍ലൈനായി അനുസ്മരണവും നടന്‍ നെടുമുടി വേണുവിന് ജയന്‍ സ്മാരക അവാര്‍ഡുവിതരണവും സംഘടിപ്പിക്കുന്നുണ്ട്.

comment

LATEST NEWS


ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്: അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി


അത് വെറും കാടല്ല... പച്ചമരുന്നിന്റെ മണം നിറയുന്ന ഔഷധക്കാട്, എണ്ണിത്തുടങ്ങിയാല്‍ ഇരുനൂറിലേറെ നീളുന്ന ജൈവവൈവിധ്യം


അഫ്ഗാനിസ്ഥാനിലെ രക്തച്ചൊരിച്ചിൽ അവസാനിക്കുമോ; സമാധാന ചർച്ചകൾക്ക് വഴി തുറന്നു


കാട്ടില്‍ മാത്രമല്ല കഞ്ചാവുകൃഷി, പുറമ്പോക്കിലുമുണ്ട്; കൊച്ചിയില്‍ വഴിയരികില്‍ ചെടികള്‍ കണ്ടെത്തിയത് ഒന്നിലേറെ പ്രദേശങ്ങളില്‍


ഇന്ന് 5376 പേര്‍ക്ക് കൊറോണ; 31 മരണങ്ങള്‍; പരിശോധിച്ചത് 60,476 സാമ്പിളുകള്‍; 5590 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളത് 61,209 പേര്‍


ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം വെളിപ്പെടുത്താനുള്ള മടിയും; ജനനത്തിലെ ദുരൂഹത ചരിത്ര വിഡ്ഢിത്തമോ?


'വെള്ളം തരാത്തവര്‍ക്ക് വോട്ടില്ല'; രണ്ടാഴ്ചയായി കുടിവെള്ളം മുടങ്ങിയതോടെ പ്രതിഷേധവുമായി തിരുവനന്തപുരത്തെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍


കാര്‍ഷിക സമരം ആഭ്യന്തരകാര്യം; കാനഡയ്ക്ക് ഇടപെടാന്‍ അവകാശമില്ലെന്ന് ശിവസേന; ഭാരതം പുലര്‍ത്തുന്ന മര്യാദകളെ ബഹുമാനിക്കണമെന്ന് പ്രിയങ്ക ചതുര്‍വേദി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.