login
ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി

ഉണ്ടാക്കേണ്ടത് കേരളീയ ഭക്ഷണം. പക്ഷേ മലയാളികള്‍ പാചകം ചെയ്യാനാവില്ല. കേരളത്തിന് പുറത്തുള്ള മലയാളികള്‍ ഒഴികെയുള്ള കുടുംബങ്ങള്‍ക്ക് മാത്രമേ പാചകക്കാരാകാവൂ

തിരുവനന്തപുരം:  കോവിഡ് കാലത്തെ മടുപ്പ് മാറ്റാന്‍ സംസ്ഥാന ടൂറിസം വകുപ്പ് പുതിയൊരു പദ്ധതി രൂപകല്പന ചെയ്തു. പാചക മത്സരം. ഉണ്ടാക്കേണ്ടത് കേരളീയ ഭക്ഷണം. പക്ഷേ മലയാളികള്‍ പാചകം ചെയ്യാനാവില്ല.  കേരളത്തിന് പുറത്തുള്ള മലയാളികള്‍ ഒഴികെയുള്ള കുടുംബങ്ങള്‍ക്ക്  മാത്രമേ പാചകക്കാരാകാവൂ. അതെങ്ങനെ.  

നൂറ് കേരളീയഭക്ഷണങ്ങളുടെ പാചകവീഡിയോകള്‍ കാണണം. അതില്‍ നിന്നും അവര്‍ക്ക് ഇഷ്ടമുള്ള വീഡിയോ തിരഞ്ഞെടുത്ത് ആ വീഡിയോയില്‍ കാണുന്ന വിഭവം അവരുടെ വീട്ടില്‍ ഉണ്ടാക്കാം. ഇതാണ് മത്സരം. കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പാചക മത്സരം എന്നാണ് അവകാശവാദം. അതൊക്കെ സമ്മതിക്കാം. അതിനായി ചെലവഴിക്കാന്‍ മാറ്റി വെച്ചിരിക്കുന്ന തുക എത്രയെന്നോ.3.32 കോടി.

പാവപ്പെട്ടവന് വീടുവെക്കാന്‍ 4 ലക്ഷം കൊടുക്കാനില്ലാതെ അന്താരാഷ്ട്ര തലത്തില്‍ മന്ത്രിമാര്‍ വട്ടിപ്പിരിവ് നടത്തുമ്പോളാണ് ഭക്ഷണം ഉണ്ടാക്കാനുള്ള പരിപാടിക്ക് 3.32 കോടി പൊടിക്കുന്നത്. ലൈഫ് മിഷനില്‍ 83 പേര്‍ക്ക് വീടു വെക്കാനുള്ള തുകയാണിത്.

കോടികള്‍ പൊടിച്ചുള്ള പാചകം വിവാദമായപ്പോള്‍ ന്യായവുമായി വിനോദസഞ്ചാര വകുപ്പ് എത്തി.

കൂടുതല്‍ ആളുകള്‍  വീടിനുള്ളില്‍ കഴിയുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയ്‌നുകളാണ് കൂടുതല്‍ ഫലപ്രദം എന്ന വിലയിരുത്തലിലാണ്  മത്സരാധിഷ്ഠിത പ്രചാരണതന്ത്രമായി  'ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ കോണ്ടെസ്റ്റ് ഓണ്‍ കേരള ക്യൂസിന്‍' അവതരിപ്പിക്കുന്നതെന്നാണ് ന്യായം.മത്സര വിജയികള്‍ക്ക് കേരള സന്ദര്‍ശനത്തിനുള്ള ചെലവ്,  മത്സരത്തിനുവേണ്ടിയുള്ള മൈക്രോ സൈറ്റ് തയ്യാറാക്കല്‍, 100 പാചകവിഡിയോകള്‍ നിര്‍മിക്കല്‍, കേരളീയവിഭവങ്ങളെക്കുറിച്ചുള്ള  ഇ ബ്രോഷറുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പരസ്യപ്രചാരണംഎന്നിവയക്ക്  വേണ്ടിയാണു തുക വകയിരുത്തിയിട്ടുള്ളത് . എന്നാണ് വിശദീകരണം.

 

comment

LATEST NEWS


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി


'ഒറ്റക്കൊമ്പന്‍' സുരേഷ് ഗോപിയുടെ 250 സിനിമയ്ക്ക് പേരിട്ടു; ടൈറ്റില്‍ വീഡിയോ അവതരിപ്പിച്ച് 100 സിനിമ താരങ്ങള്‍; മാസ് തിരിച്ചുവരവ്


കൊറോണ ടെസ്റ്റുകള്‍ കേരളം കുത്തനെ കുറച്ചു; ഇന്ന് പരിശോധിച്ചത് 35,141 സാമ്പിളുകള്‍ മാത്രം; 4287 പേര്‍ക്ക് രോഗബാധ; 682 ഹോട്ട് സ്പോട്ടുകള്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു


പുതു തലമുറയില്‍ സേവനമനോഭാവം സൃഷ്ടിക്കല്‍ മാതൃശക്തിയുടെ കടമ; സേവാഭാരതിയുടെ മാതൃ പ്രതിനിധി സമ്മേളനം ജെ. പ്രമീള ദേവി ഉദ്ഘാടനം ചെയ്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.