login
ദീപാവലിക്ക് മൂന്നാറിലേക്ക് സഞ്ചാരി പ്രവാഹം; ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ശനിയാഴ്ച മാത്രം എത്തിയത്‌ 1240 പേര്‍

കൊറോണയ്ക്ക് ശേഷം ഇത്രത്തോളം സഞ്ചാരികള്‍ പാര്‍ക്കിലെത്തുന്നത് ആദ്യമായാണെന്നും അദ്ദേഹം. മാട്ടുപ്പെട്ടി, വാഗമണ്‍, രാമക്കല്‍മേട്, ഇടുക്കി ഡാം, തേക്കടി, കുളമാവ്, മലങ്കര ഡാം എന്നീ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്.

കുമളി ടൗണിന് സമീപം ചിപ്പ്‌സ് വറയ്ക്കുന്ന കട, വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ എല്ലാ മേഖലയിലും ഉണര്‍വ് വ്യക്തമാണ്

ഇടുക്കി: ദീപാവലി നാളുകളില്‍ മൂന്നാര്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം. വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ശനിയാഴ്ച മാത്രം 1240 പേര്‍ എത്തിയതായി ഇരവികുളം നാഷണല്‍ പാര്‍ക്ക് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് ജെ. നേര്യം പറമ്പില്‍ പറഞ്ഞു.

കൊറോണയ്ക്ക് ശേഷം ഇത്രത്തോളം സഞ്ചാരികള്‍ പാര്‍ക്കിലെത്തുന്നത് ആദ്യമായാണെന്നും അദ്ദേഹം. മാട്ടുപ്പെട്ടി, വാഗമണ്‍, രാമക്കല്‍മേട്, ഇടുക്കി ഡാം, തേക്കടി, കുളമാവ്, മലങ്കര ഡാം എന്നീ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ കൂട്ടമായി എത്തുന്നുണ്ട്. 50 ശതമാനം വരെ മുറി ബുക്കിങ്ങിന് ഇളവ് നല്‍കിയാണ് മൂന്നാറില്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും കൊറോണ പ്രതിസന്ധി മറികടക്കാന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ ജില്ലയിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറന്നതായി അധികൃതര്‍ അറിയിച്ചു. ലോക്ക്ഡൗണിന് ശേഷം മാട്ടുപ്പെട്ടിയില്‍ ബോട്ടിങിന് ഏറ്റവും കൂടുതല്‍ ആളുകളെത്തിയത് ശനിയാഴ്ചയായിരുന്നു.

തേക്കടിയില്‍ ബോട്ട് സര്‍വീസുകളുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി ഉയര്‍ത്തിതായി അധികൃതര്‍. ടൈഗര്‍ റിസര്‍വിന് കീഴില്‍ നടത്തിയിരുന്ന എല്ലാ ഇക്കോ ടൂറിസം പരിപാടികളും പുനരാരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.

 

 

comment

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.