login
സിനിമ പുറത്തിറങ്ങട്ടെ; പ്രതിഫലമില്ലാതെ പുതിയ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ടൊവീനോ, അമ്പത് ലക്ഷത്തില്‍ നിന്ന് മുപ്പത് ലക്ഷമാക്കാന്‍ തയ്യാറെന്ന് ജോജു

നടന്‍ ടൊവീനോയും ജോജുവും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും റി്‌പ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.

കൊച്ചി : പുതിയ ചിത്രത്തില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ പ്രതിഫലം വേണ്ടെന്ന് നടന്‍ ടൊവീനോ. സിനിമ റിലീസ് ചെയ്്ത് വിജയിച്ചാല്‍ നിര്‍മാതാവ് നല്‍കുന്ന ഷെയര്‍ സ്വീകരിക്കാമെന്നും താരം അറിയിച്ചു. കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നിര്‍മാതാക്കളുടെ സംഘടന ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

പുതിയ ചിത്രത്തിന്റെ പ്രതിഫലം അമ്പത് ലക്ഷത്തില്‍ നിന്നും മുപ്പത് ലക്ഷമാക്കി കുറയ്ക്കാന്‍ നടന്‍ ജോജു ജോര്‍ജും തയ്യാറായിട്ടുണ്ട്. അതേസമയം നടന്‍ ടൊവീനോയും ജോജുവും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ലെന്നും ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും റി്‌പ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം തെറ്റാണെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.  

കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമകള്‍ പ്രേക്ഷകരിലെത്തിക്കാനും ലാഭം നേടാനും ബുദ്ധിമുട്ടായതിനാല്‍ നിര്‍മ്മാണ ചിലവ് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. ഇതിനായി താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണം എന്നായിരുന്നു നിര്‍മാതാക്കള്‍ മുന്നോട്ട് വെച്ചിരുന്ന നിര്‍ദ്ദേശം. 

ഇക്കാര്യം താരസംഘടനയായ അമ്മയേയും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയേയും അറിയിക്കുകയും ഇരുസംഘടനകളും ഇതിനോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.  

 

 

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.