Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണവും വെള്ളിയും ബോണ്ടുകളാക്കും പിത്തളയും ഓടും ലേലത്തിന്

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Feb 18, 2020, 03:06 pm IST
in Kerala

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിവിധ ക്ഷേത്രങ്ങളിലെ അധിക സ്വര്‍ണവും  വെള്ളിയും ബോണ്ടുകളാക്കുന്നു. ഇതിനൊപ്പം പിത്തള, ഓട്,  ചെമ്പ് സാമഗ്രികളുടെ കണക്കെടുത്ത് അടിയന്തരമായി ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.  

നടവരവായും കാണിക്കയായും ലഭിച്ച സ്വര്‍ണം, വെള്ളി എന്നിവയില്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് ആവശ്യമുള്ളവ ഒഴിച്ച് ബാക്കിയെല്ലാം റിസര്‍വ്ബാങ്ക് മുഖേന പ്രഖ്യാപിച്ച ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാനാണ് നീക്കം. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ബോണ്ടില്‍ നിക്ഷേപിക്കുന്നതോടെ ഉരുപ്പടികള്‍ സുരക്ഷിതമാകുമെന്നും ബോര്‍ഡിന് വരുമാനം ഉറപ്പാണെന്നും പറയുന്നു. നടപടികളുടെ ഭാഗമായി ശബരിമല ദേവസ്വത്തിലെ മുദ്രപ്പൊതികള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറും ചേര്‍ന്നും ബാക്കി ദേവസ്വങ്ങളിലെ സ്‌ട്രോങ്‌റൂമില്‍ സൂക്ഷിച്ചിട്ടുള്ളവ അതാത് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാരും അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാരും ചേര്‍ന്നും തരംതിരിച്ച് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യാനാണ് ബോര്‍ഡ് സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദേശം. ക്ഷേത്രവരുമാന പഠനസമിതിയുടെ ഡിസംബര്‍ 30ലെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിവിധ ദേവസ്വങ്ങളില്‍ നടവരവായി ലഭിച്ചിട്ടുള്ള ചെമ്പ്, പിത്തള, ഓട് സാമഗ്രികള്‍ ശരിയായി സംരക്ഷിക്കാന്‍പോലും കഴിയാതെ പലയിടങ്ങളിലായി ഉപേക്ഷിച്ച നിലയിലാണ്. ഇതു ലേലം ചെയ്തുനല്‍കാന്‍ നേരത്തേ നടപടിയെടുത്തെങ്കിലും ഫലമുണ്ടായില്ല. ചെട്ടികുളങ്ങര, മലയാലപ്പുഴ, ശാര്‍ക്കര ദേവസ്വങ്ങളില്‍ ഊട്ടുപുരകളിലും ക്യാമ്പ് ഷെഡിലെ മുറികളിലുമാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. ഇതുകാരണം ഭക്തര്‍ക്കായി നിര്‍മിച്ച ഊട്ടുപുരകളും മുറികളും വാടകയ്‌ക്ക് നല്‍കാന്‍ കഴിയുന്നില്ല. വന്‍തുകയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. ഉപയോഗമില്ലാത്ത ഇത്തരം വസ്തുക്കള്‍ ലേലം ചെയ്ത് മുതല്‍ കൂട്ടേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യഘട്ടത്തില്‍ നിത്യോപയോഗത്തിനും ഉത്സവത്തിനും ആട്ടവിശേഷത്തിനും ഉപയോഗിക്കുന്ന പിത്തള, ഓട്, ചെമ്പു വകകള്‍ ഒഴിവാക്കി ബാക്കിയുള്ളവയുടെ കണക്കെടുക്കണം. ഇവ അതത് ഡെപ്യൂട്ടി ദേവസ്വംകമ്മീഷണര്‍മാരുടെ ചുമതലയില്‍ വരവുചെലവ് കണക്ക് അടിസ്ഥാനത്തില്‍ തൂക്കി ബലമുള്ള ചാക്കിലാക്കി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ സീല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കേണ്ടതാണ്. ഈ മാസം തന്നെ ഓരോ വകകളുടെയും വിശദവിവരം അറിയിക്കണമെന്ന് ദേവസ്വംബോര്‍ഡ് സെക്രട്ടറി നിര്‍ദേശിച്ചു.  

ഓരോ ഗ്രൂപ്പിലുമുള്ള നടവരവ് സാധനങ്ങള്‍ പ്രത്യേകമായി ഫിനാന്‍സ് കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണര്‍, ദേവസ്വം വിജിലന്‍സ് എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തര ലേലം ചെയ്താകണം മുതല്‍കൂട്ടേണ്ടത്. ഓരോ ആഴ്ചയും നടവരവ് സാധനങ്ങള്‍ തരംതിരിച്ച് ഉപയോഗമില്ലാത്തവ അപ്പപ്പോള്‍ ലേലം ചെയ്യാനും നിര്‍ദേശിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.