തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷന് (ടിഎംഎ). അധ്യക്ഷനായി രാജേഷ് ഝായും(എംഡി & സിഇഒ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്) സെക്രട്ടറിയായി എ സുനില്‍ കുമാറും (ജനറല്‍ മാനേജര്‍, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) തെരഞ്ഞെടുക്കപ്പെട്ടു.
സീനിയര്‍ വൈസ് പ്രസിഡന്റ്-സി. പദ്മകുമാര്‍ (മുന്‍ സിഎംഡി, തെറുമോ പെന്പോള്പൈറ്റ് ലിമിറ്റഡ്),ഉപാധ്യക്ഷന്‍-സുരേഷ് കുമാര്‍. ബി (മുന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ്,)ജോയിന്റ് സെക്രട്ടറിമാര്‍-സി.യു. ബാബു (സീനിയര്‍ കണ്‍സള്‍ട്ടന്റ്, എ.എഫ്.സി ഇന്ത്യ ലിമിറ്റഡ്),ഉണ്ണികൃഷ്ണന് ഗോപിനാഥ് (സിഇഒ, മെട്രോകോര്പ്പ് ട്രേഡിംഗ് കമ്പനി), ട്രഷറര്‍- ശശി ബി ( അസി. ജനറല്‍ മാനേജര്‍, കിംസ്)എന്നിവരാണ് മറ്റു ഭാരവാഹികള്‍
ന്യൂദല്‍ഹിയിലെ ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷനുമായി (എഐഎംഎ) ബന്ധപെട്ട് ടിഎംഎ 1985 ലാണ്് സ്ഥാപിച്ചത്. രാജ്യത്ത്, പ്രത്യേകിച്ച് കേരള സംസ്ഥാനത്ത് മാനേജ്മെന്റ് വികസനം പ്രോത്സാഹിപ്പിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്ന സിഇഒമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവരടങ്ങുന്നതാണ് ടിഎംഎ. മാനേജ്മെന്റ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിലും പരിശീലനത്തിലും സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ തലസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍, മാനേജുമെന്റ് സംരംഭങ്ങളിലും അസോസിയേഷന് പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: