login
ട്രോളിംഗ് നിരോധനം അവസാനിച്ചു; കടലില്‍ പോവാതെ മത്സ്യത്തൊഴിലാളികള്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയാപ്പ ഒഴികെയുള്ള ജില്ലയിലെ ഹാര്‍ബറുക ളെല്ലാം അടച്ചിട്ട നിലയിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ഈ മാസം പത്തുവരെ കടലില്‍ പോകണ്ടതില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ യന്ത്രവല്‍കൃത ബോട്ടുകളിലുള്ളവര്‍ കടലില്‍ പോകാതിരുന്നത്.

കോഴിക്കോട്: ട്രോളിംഗ് നിരോധനം ഇന്നലെ അര്‍ദ്ധരാത്രി അവസാനിച്ചെങ്കിലും ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ പോയില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതിയാപ്പ ഒഴികെയുള്ള ജില്ലയിലെ ഹാര്‍ബറുക ളെല്ലാം അടച്ചിട്ട നിലയിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് ഈ മാസം പത്തുവരെ കടലില്‍ പോകണ്ടതില്ലെന്ന തീരുമാനവും എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്നലെ യന്ത്രവല്‍കൃത ബോട്ടുകളിലുള്ളവര്‍ കടലില്‍ പോകാതിരുന്നത്. ആഗസ്ത് അഞ്ചുവരെ കടലില്‍ പോകരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശവും നിലവിലുണ്ട്. ജൂണ്‍ ഒന്‍പതിന് അര്‍ദ്ധരാത്രി മുതലാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. കോവിഡ് പ്രതിരോധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളുടെ ദുരിതത്തിനിടയിലാണ് ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. നിരോധനം അവസാനിച്ചിട്ടും കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് മനുഷ്യത്തൊഴിലാളികള്‍.  

ഈ സാഹചര്യത്തില്‍ കടുത്ത ആശങ്കയാണ് കടലോരമേഖലയിലുള്ളത്. ലോക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിരുന്നതിനാല്‍ നിയന്ത്രണങ്ങളോടെ സാമൂഹിക അകലം പാലിച്ച് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിരുന്നു. എന്നാല്‍ മത്സ്യലഭ്യത കുറവായതിനാല്‍ അവരുടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. ഇതിനിടെ ചുഴലിക്കാറ്റും കടല്‍ക്ഷോഭവും ഉള്‍പ്പെടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റത്തെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രോളിംഗ് നിരോധനം വന്നത്. ട്രോളിംഗ് നിരോധനം കഴിഞ്ഞാല്‍ കടലില്‍ പോകാമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍.  

യന്ത്രവല്‍കൃത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ട്രോളിംഗ് നിരോധനകാലത്തും നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും പല തീരദേശമേഖലകളും കണ്ടെയിന്‍മെന്റ് സോണില്‍ ആയതിനാലും ഹാര്‍ബറുകള്‍  അടച്ചിരുന്നതിനാലും തൊഴിലാളികള്‍ക്ക് കടലില്‍ പോകാനായിരുന്നില്ല. ബേപ്പൂരിലുള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ തന്നെ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.  

 

comment

LATEST NEWS


ബംഗ്ലാദേശ് ഫുട്‌ബോള്‍ ടീമിലെ 11 അംഗങ്ങള്‍ക്ക് കൊറോണ


ചികിത്സാ സഹായം ലഭിച്ചതിന്റെ പങ്കിനായി യുവതിയെ ഭീഷണിപ്പെടുത്തല്‍; മുന്‍കൂര്‍ ജാമ്യം തേടി ഫിറോസ് കുന്നുംപറമ്പില്‍ ഹൈക്കോടതിയില്‍


'വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ'; ധനസഹായം പ്രഖ്യാപിച്ച് കേരളവും; ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി


ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് ലഭ്യമാക്കിയതിന് സ്വപ്‌ന കൈപ്പറ്റിയത് ഒരു കോടി; കറന്‍സി കൈമാറ്റത്തിനും 50 ലക്ഷം വാങ്ങി


കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാല്‍കോടിയുടെ സ്വര്‍ണ്ണക്കടത്ത്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനില്‍ പിടിയില്‍


ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപ്പിന് " നിയമസാധുതയില്ല - മാധവൻ നായർ


ക്യാപ്ടൻ ദീപക് സാത്തെ അഥവാ ദൈവത്തിൻ്റെ അവസാന കയ്യൊപ്പ്, അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത് നൂറ് കണക്കിന് ജീവനുകളെ


ആശ്വാസം, 60 പേര്‍ രോഗമുക്തരായി; 23 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1941 ആയി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.