login
ട്രംമ്പിനുള്ള വിലക്ക് പിന്‍വലിച്ച് ട്വിറ്റര്‍; വഴങ്ങാതെ ഫേസ്ബുക്ക്; ഇന്‍സ്റ്റാ, സ്‌നാപ്പ് ചാറ്റ് അക്കൗണ്ടുകളും ഉടന്‍ തിരികെ ലഭിച്ചേക്കില്ല

സംഭവത്തില്‍ കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി വൈറ്റ് ഹൗസ് വക്താവ് ജുഡ് ഡീരെ രംഗത്തെത്തി.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിന് ട്വിറ്റര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. എട്ട് കോടിയിലധികം ഫോളോവേഴ്‌സുള്ള @realDonaldTrump എന്ന ഹാന്റിലാണ് ട്വിറ്ററില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. യുഎസ് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംമ്പിന്റെ വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ മരവിക്കപ്പെട്ടത്.  

ട്വിറ്റര്‍ ബ്ലോക്ക് മാറ്റിയെങ്കിലും ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നിവയിലുള്ള അക്കൗണ്ടുകള്‍ ട്രംമ്പിന് തിരികെ ലഭിച്ചിട്ടില്ല. കുറഞ്ഞ പക്ഷം ബൈഡന്‍ അധികാരമേല്‍ക്കുന്നതുവരെ എങ്കിലും ഉപരോധം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ബ്ലോക്കുമാറ്റുന്നത് സംബന്ധിച്ച് അനുകൂല നിലപാടല്ല് ഫേസ്ബുക്ക് മേധാവി സക്കര്‍ബര്‍ഗില്‍ നിന്നും ലഭിക്കുന്നത്. ട്വിച്ച്, സ്‌നാപ്പ് ചാറ്റ് എന്നീ പ്ലാറ്റ്‌ഫോമുകളും ട്രംമ്പിന്റെ അക്കൗണ്ടുകള്‍ പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല.  

സംഭവത്തില്‍ കമ്പനികള്‍ക്കെതിരെ വിമര്‍ശനവുമായി വൈറ്റ് ഹൗസ് വക്താവ് ജുഡ് ഡീരെ രംഗത്തെത്തി. കമ്പനികള്‍ നിയന്ത്രണാതീതരാകുകയാണെന്ന് അദേഹം വിമര്‍ശിച്ചു. ചരിത്രത്തിലാലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്.  

 

 

 

 

 

 

 

 

 

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.