login
ഹാഗിയ സോഫിയ പ്രതിഷേധം; സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ എര്‍ദോഗന്റെ മുന്നൊരുക്കങ്ങള്‍; തുര്‍ക്കി മറ്റൊരു ചൈന ?

നിലവില്‍ ദശലക്ഷത്തില്‍ അധികം പേര്‍ തുര്‍ക്കിയില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഇസ്താംബുള്‍: ഹാഗിയ സോഫിയ വിഷയത്തില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് വിലങ്ങിടാന്‍ നടപടികളുമായി തുര്‍ക്കി ഭരണകൂടം. ഇതു സംബന്ധിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളാനുളള അധികാരം ഭരണകൂടത്തിന് തുര്‍ക്കി പാര്‍ലമെന്റ് വിട്ടുനല്‍കി. 

മതമൗലിക വാദത്തെ പ്രോത്സാഹിപ്പിക്കുന്ന എര്‍ദോഗന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തിലും രാജ്യത്തിനകത്തും പ്രതിഷേധം ശക്തമാകുകയാണ്. സര്‍ക്കാരിനെതിരായ സന്ദേസങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ വിലക്കിക്കൊണ്ടുള്ള നടപടി.  

നിലവില്‍ ദശലക്ഷത്തില്‍ അധികം പേര്‍ തുര്‍ക്കിയില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. തുര്‍ക്കി സമൂഹത്തിന്റെ ബാഹ്യമായ ബന്ധം വിഛേദിച്ച് മതമൗലിക നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ പുറംലോകത്തെ അറിയിക്കാതിരിക്കാനാണ് എര്‍ദോഗന്റെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പര്‍ട്ട് ചെയ്യുന്നത്.

ക്രിസ്ത്യന്‍ ആരാധനാകേന്ദ്രമായിരുന്ന ഹാഗിയ സോഫിയയെ കഴിഞ്ഞ ദിവസം മസ്ജിദാക്കി മാറ്റിയിരുന്നു. ഓട്ടോമന്‍ പട ഹാഗിയ സോഫിയ മുസ്ലിം പള്ളി ആക്കുന്നതിന് മുമ്പ് ആയിരത്തിലേറെ വര്‍ഷം ഇത് ക്രിസ്ത്യന്‍ ആരാധനാകേന്ദ്രമായിരുന്നു. തുടര്‍ന്ന് 1453ന് ക്രിസ്ത്യന്‍പള്ളി മസ്ജിദാക്കി മാറ്റിയിരുന്നു. പിന്നീട് 1934ല്‍ പള്ളി മ്യൂസിയം ആക്കി മാറ്റിയിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ എര്‍ദൊഗനാണ് പള്ളി വീണ്ടും മസ്ജിദാക്കി മാറ്റുന്നത്.

 

comment
  • Tags:

LATEST NEWS


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.