login
ഓട്ടം സൗരോര്‍ജ മേല്‍ക്കൂരയുടെ ഇരുപതു വര്‍ഷത്തെ പേറ്റന്റ് വിശാഖ ഇന്‍ഡസ്ട്രീസിന്, ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹാര്‍ദ്ദ സോളാര്‍ മേല്‍ക്കൂര

അന്താരാഷ്ട്ര ഇലക്ട്രോ ടെക്‌നിക്കല്‍ കമ്മീഷന്‍ നിലവാരമനുസരിച്ചുള്ള യുഎല്‍ സര്‍ട്ടിഫിക്കേഷനും ഓട്ടത്തിനു ലഭിച്ചിട്ടുണ്ട്.

ഹൈദരാബാദ്: ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹാര്‍ദ്ദ വൈദ്യുതി ഉല്‍പാദന സംയോജിത സൗരോര്‍ജ മേല്‍ക്കൂരയായ ഓട്ടം സോളാര്‍ റൂഫിന്റെ ഇരുപതു വര്‍ഷ പേറ്റന്റ് വിശാഖ ഇന്‍ഡസ്ട്രീസിനു ലഭിച്ചു. മേല്‍ക്കൂരയായി നേരിട്ട് ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യ സോളാര്‍ പാനലാണ് ഇത്.  

സിമന്റ് ബോര്‍ഡുകളും പോളി, മോണോ ക്രിസ്റ്റലിന്‍ സോളാര്‍ സെല്ലുകളും കൊണ്ടാണിതു നിര്‍മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഇലക്ട്രോ ടെക്‌നിക്കല്‍ കമ്മീഷന്‍ നിലവാരമനുസരിച്ചുള്ള യുഎല്‍ സര്‍ട്ടിഫിക്കേഷനും ഓട്ടത്തിനു ലഭിച്ചിട്ടുണ്ട്. ചോര്‍ച്ചയില്ലാതെ യോജിപ്പിക്കുന്നതിനുള്ള പേറ്റന്റോടു കൂടിയ സംവിധാനവും ഇതിനോടൊപ്പമുണ്ട്. കാറ്റ്, തീ എന്നിവയെ ചെറുക്കുന്നതു കൂടിയാണിത്.

വിപണിയില്‍ ലഭിക്കുന്ന പരമ്പരാഗത സോളാര്‍ പാനലുകള്‍ പോലെ സ്ഥാപിക്കുന്നതിന് ഏതെങ്കിലും മേല്‍ക്കൂര ആവശ്യമില്ല എന്നതാണ് ഓട്ടത്തിന്റെ സവിശേഷത. ടൈലുകളും മറ്റു പരമ്പരാഗത മേല്‍ക്കൂരകളും പോലെയുള്ള സവിശേഷതകളാണ് ഇതിനുള്ളത്. 20 മുതല്‍ 40 ശതമാനം വരെ കൂടുതല്‍ സ്ഥലം മേല്‍ക്കൂരയില്‍ വൈദ്യുത ഉല്‍പാദനത്തിനായി ലഭിക്കുകയും ചെയ്യും. പരമ്പരാഗത സോളാര്‍ മേല്‍ക്കൂരകളേക്കാള്‍ 20-40 ശതമാനം വൈദ്യുതി ലഭിക്കുമെന്നതാണിതിന്റെ ഗുണം. സൗന്ദര്യപരമായ സവിശേതകള്‍ക്കു പുറമെ നാലു വര്‍ഷത്തില്‍ കുറവു കാലം കൊണ്ട് നിക്ഷേപത്തിന്‍മേല്‍ വരുമാനം ലഭിക്കുമെന്ന നേട്ടവുമുണ്ട്. 25 വര്‍ഷത്തോളം സൗജന്യ വൈദ്യുതി അനുഭവിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും.

താന്‍ 2016 മുതല്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്ന ഒരു ആശയമാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ മേല്‍ക്കൂരയായ ഓട്ടത്തിന്റെ കണ്ടുപിടുത്തമെന്ന് ഇതേക്കുറിച്ച് സംസാരിക്കവെ വിശാഖ ഇന്‍ഡസ്ട്രീസ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ വാമ്‌സി ഗഡ്ഡാം ചൂണ്ടിക്കാട്ടി.  ഓട്ടത്തിനു പേറ്റന്റ് ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഒരു യഥാര്‍ത്ഥ മെയ്ഡ് ഇന്‍ ഇന്ത്യ വ്യവസായമാണു തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

പരമ്പരാഗത മേല്‍ക്കുരകള്‍ക്ക് 15 വര്‍ഷം കാലാവധിയുള്ളപ്പോള്‍ ഓട്ടം 30 വര്‍ഷം നിലനില്‍ക്കുമെന്ന സവിശേഷതയുണ്ട്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി കേന്ദ്രങ്ങളില്‍ ഓട്ടം മേല്‍ക്കൂരകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.

comment

LATEST NEWS


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു


ആനചികിത്സാ വിദഗ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു, വിഷചികിത്സാരംഗത്തും വിദഗ്ദ്ധൻ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.