login
എച്ച് 1 ബി വിസയുള്ളവരുടെ ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ വേതനം ലഭിക്കില്ല: രണ്ടുമാസത്തിനകം അമേരിക്കവിടണം

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് അമേരിക്ക നല്‍കുന്ന താത്കാലിക വീസയാണ് എച്ച് 1 ബി.

വാഷിങ്ടന്‍: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കമ്പനികളും വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട എച്ച് 1 ബി വീസക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിന് അര്‍ഹതയുണ്ടായിരിക്കില്ലന്ന് അമേരിക്കയുടെ നിലപാട് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും.നിലവിലുള്ള നിയമമനുസരിച്ച് എച്ച് 1 വീസയുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ 60 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിയമം അനുശാസിക്കുന്നത്

പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ വിദേശികള്‍ക്ക് അമേരിക്ക നല്‍കുന്ന താത്കാലിക വീസയാണ് എച്ച് 1 ബി.  

ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികള്‍ അമേരിക്കയില്‍ എച്ച് 1 ബി വീസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്. പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡിസ്നി വേള്‍ഡ് അടക്കം നൂറുകണക്കിനു കമ്പനികളാണ് ഈ വീസ നിയമപ്രകാരം അമേരിക്കക്കാര്‍ക്കു പകരം ഇന്ത്യക്കാരടക്കമുള്ള വിദേശികളെ കുറഞ്ഞ ശമ്പളത്തിനു ജോലിക്കെടുക്കുന്നത്.

എച്ച് 1 ബി വീസക്കാര്‍ക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കില്ലന്നു ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്ാണ് വ്യക്തമമാക്കിയത്.. ഒരാഴ്ചയ്ക്കുള്ളില്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിക്കുന്നവരുടെ സംഖ്യ 21,000ത്തില്‍ നിന്നും 2,81,000 ത്തില്‍ എത്തിയതായി ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

ഫെബ്രുവരിയില്‍ നിലവിലുള്ള 3.5 അണ്‍ എപ്ലോയ്മെന്റ് റേറ്റ് വരും മാസങ്ങളില്‍ ഇരട്ടിയാകുമെന്നും ഇവര്‍ക്കെല്ലാം തൊഴിലില്ലായ്മ വേതനം നല്‍കുക സാധ്യമല്ലെന്നും പറയുന്നു. സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം പ്രവചനാതിതമാകും.  

തൊഴില്‍ നഷ്ടപ്പെടുന്ന എച്ച് 1 ബി വീസയ്ക്കുള്ളവര്‍ക്ക് ഭാവിയില്‍ ജോലി ചെയ്യാനാകില്ലെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിനു അര്‍ഹതയുണ്ടാവില്ലെന്നും ഇന്ത്യന്‍ അമേരിക്കന്‍ ഇഗസ്ട്രേഷന്‍ അറ്റോര്‍ണി സൈറസ് മേത്ത പറഞ്ഞു. എച്ച് 1 ബി ജോലിക്കാരുടെ ലീഗല്‍ സ്റ്റാറ്റസ് ജോലി നഷ്ടപ്പെടുന്നതോടെ ഇല്ലാതാകുമെന്നും മേത്ത പറഞ്ഞു. എന്നാല്‍ എച്ച് 4 വിസയുള്ളവര്‍ക്ക് തൊഴിലില്ലായ്മ വേതനത്തിനപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്നും മേത്ത പറഞ്ഞു.

comment
  • Tags:

LATEST NEWS


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ


റേഷന്‍ കടയിലേക്കു നടന്നു പോയി അരി വാങ്ങിയ മണിയന്‍ പിള്ള രാജു ഭക്ഷ്യധാന്യകിറ്റ് പാവങ്ങള്‍ക്കായി വിട്ടുനല്‍കി മാതൃകയായി


സര്‍ക്കാരിന് ബദലായി സിപിഎം നേതാവിന്റെ സ്വകാര്യ അടുക്കള, കുറവിലങ്ങാട്ട് വിവാദം പുകയുന്നു


മാതൃക കാട്ടി കേന്ദ്രസര്‍ക്കാര്‍; പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും എംപിമാരുടേയും അടക്കം ശമ്പളം ഒരു വര്‍ഷത്തേക്ക് വെട്ടിക്കുറച്ചു


ന്യൂനമർദ്ദം: ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.