login
ഇനി രാത്രി കര്‍ഫ്യൂ ഇല്ല; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും, അണ്‍ലോക്ക് 3.0 ഇന്നുമുതല്‍ പ്രാബല്യത്തില്‍

സിനിമ തീയറ്ററുകളും, സ്വിമ്മിങ് പൂളുകളും, പാര്‍ക്കുകളും തുറക്കില്ല. ഓഗസ്റ്റ് അഞ്ച് മുതല്‍ അണുനശീകരണം നടത്തിയ ശേഷം ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതിയുണ്ട്

ന്യൂദല്‍ഹി :  രാത്രി കര്‍ഫ്യൂ നിര്‍ത്തലാക്കിക്കൊണ്ട് അണ്‍ലോക്ക് 3.0 ഇന്നുമുതല്‍ പ്രാബല്യത്തില്‍. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ തുടരും. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല.  

സിനിമ തീയറ്ററുകളും, സ്വിമ്മിങ് പൂളുകളും, പാര്‍ക്കുകളും തുറക്കില്ല. ഓഗസ്റ്റ് അഞ്ച് മുതല്‍ അണുനശീകരണം നടത്തിയ ശേഷം ജിംനേഷ്യങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും തുറക്കാന്‍ അനുമതിയുണ്ട്.  65 വയസ്സിനുമുകളില്‍ പ്രായമുള്ളവരും, 10 വയസ്സിന് താഴെ പ്രായമുള്ളവരും, ആരോഗ്യപ്രശ്‌നം ഉള്ളവരും ഗര്‍ഭിണികളും സുരക്ഷ കണക്കിലെടുത്ത് വീട്ടില്‍ തന്നെ തുടരണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.  

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍ തുടരും. ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതല്‍ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ. രാഷ്ട്രീയ പരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത- സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും.  

സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം. മാസ്‌കുകള്‍ വയ്ക്കണം, എല്ലാ കോവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല എന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി കേന്ദ്രം നിര്‍ദേശിച്ച കാര്യങ്ങള്‍ അതേപോലെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിട്ടുണ്ട്.  

 

 

comment

LATEST NEWS


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു


അവസാനമായി ഒരു സെല്‍ഫിയുംപ്രാര്‍ത്ഥിക്കണമെന്ന സന്ദേശവും; ഷറഫുദ്ദീന്‍ അറിഞ്ഞില്ല അത് തന്റെ അവസാന യാത്രയാണെന്ന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.