login
'ബ്രൂസ്‌ലി'ക്കായി കച്ചമുറക്കി ഉണ്ണി മുകുന്ദന്‍; കളരി അഭ്യസിക്കാന്‍ താരം കണ്ണൂരില്‍

ഒമ്പതു ദിവസത്തോളമാണ് ഉണ്ണി മുകുന്ദന്‍ കളരി പരിശീലിക്കുക. കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കച്ചത്തിരുമ്മോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം തുടങ്ങിയത്. തെക്കന്‍ ചുവട്, അടിതട, വടക്കന്‍ മെയ്പ്പയറ്റ്, കാലെടുക്കല്‍, കടത്തനാടന്‍ കൈ കുത്തിപ്പയറ്റും ഒപ്പം മലക്കങ്ങളുമാണ് ഉണ്ണി മുകുന്ദന്‍ അഭ്യസിക്കുക.

രാധകരില്‍ ഏറെ പ്രതീക്ഷ നിറച്ച 'ബ്രൂസ്‌ലി'ക്കായി ഒരുക്കങ്ങള്‍ ആരംഭിച്ച് ഉണ്ണി മുകുന്ദന്‍. വൈശാഖ് സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടി താരം കളരി പഠിക്കുകയാണ്. കണ്ണൂരിലെ മലയോര ഗ്രാമമായ ചെറുപുഴയിലെ പാടിയോട്ടുചാല്‍ കൊരമ്പക്കല്ലിലെ സിവിവി കളരിയിലാണ് ഉണ്ണി മുകുന്ദന്‍ അഭ്യസിക്കുന്നത്.

ഒമ്പതു ദിവസത്തോളമാണ് ഉണ്ണി മുകുന്ദന്‍ കളരി പരിശീലിക്കുക. കളരിപ്പയറ്റ് അഭ്യസിക്കാനുള്ള കച്ചത്തിരുമ്മോടു കൂടിയാണ് കളരിപ്പയറ്റ് പരിശീലനം തുടങ്ങിയത്. തെക്കന്‍ ചുവട്, അടിതട, വടക്കന്‍ മെയ്പ്പയറ്റ്, കാലെടുക്കല്‍, കടത്തനാടന്‍ കൈ കുത്തിപ്പയറ്റും ഒപ്പം മലക്കങ്ങളുമാണ് ഉണ്ണി മുകുന്ദന്‍ അഭ്യസിക്കുക.

ഉണ്ണി മുകുന്ദന്‍ അദ്യമായി നിര്‍മ്മിക്കുന്ന സിനിമകൂടിയാണ് ബ്രൂസ്‌ലി'. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിട്ടുണ്ട്.

കൊറോണ മഹാമാരിയുടെ പ്രതിസന്ധികള്‍ക്ക് ശേഷം അടുത്ത വര്‍ഷം മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞ ഈ സിനിമ യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ തിയേറ്ററില്‍ ആഘോഷമാക്കാന്‍ പറ്റുന്ന ഒന്നായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.