മാറ്റങ്ങളെ ഭയപ്പെടാതെ ഉള്‍ക്കൊണ്ട് നൂറുകണക്കിന് പുതിയ സംരംഭങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും
കെ എല്‍ മോഹനവര്‍മ
മൂന്നു ടെക്നോളജി വിപ്ലവങ്ങള്‍ ആണ് വരാന്‍ പോകുന്നത്; ബാറ്ററി വിപ്ലവം, ഫോട്ടോസിന്തസിസ് വിപ്ലവം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവം. ഈ മാറ്റങ്ങളെ ഭയപ്പെടാതെ ഉള്‍ക്കൊണ്ട് നൂറുകണക്കിന് പുതിയ സംരംഭങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും
കോവിഡ് വന്നു...എല്ലാ മേഖലകളിലും എല്ലാ വ്യക്തികളിലും മാറ്റം അനിവാര്യമായി. മാറ്റം വരും അത് പ്രകൃതി നിയമമാണ്. ഇനിയെന്ത്? എങ്ങനെ? ലക്ഷക്കണക്കിന് വിദഗ്ധരുടെ നിരന്തരമായ ശ്രമം നടക്കുന്നുണ്ട്. ഒരു ഉദാഹരണം. നമുക്കൊന്നു നോക്കാം. ശരീരത്തിനും മനസിനും എന്നും എല്ലാവര്ക്കും ഒന്നുപോലെ ആവശ്യം ഭക്ഷണവും വിനോദവും ആണ്. നമുക്ക് ഇന്ത്യക്കാര്‍ക്ക് വിനോദത്തിന്റെ സിംബലായി എടുക്കാവുന്നത് ക്രിക്കറ്റ് ആണ്, എല്ലാ കോവിഡ് ശത്രുവിനെയും തോല്‍പ്പിച്ച് ആവേശം കളയാതെ പുരോഗമിക്കുന്നു. കാലിയായ സ്റ്റേഡിയം. പക്ഷേ കളി ലോകം മുഴുവന്‍ അതേ രീതിയില്‍ നടക്കുന്നു. ബിസിനസും പഴയതില്‍ നിന്ന് ഒട്ടും കുറയാതെ പോകുന്നു, ടെക്നോളജിയുടെ സൂക്ഷ്മ വിജയം, എനിക്ക് ഇതില്‍ ഒരു പ്രത്യേക സന്തോഷമുണ്ട്.
കളിക്കാരുടെ രണ്ടു കൂട്ടര് ആശ്രയിച്ചത് രണ്ടു മലയാളി സംരംഭങ്ങളെയാണ്. ബൈജൂസിനെയും മുത്തൂറ്റ് ഗ്രൂപ്പിനെയും..ഇതേ കണ്‍സെപ്റ്റ് നമുക്ക് കേരളത്തിലെ ഇന്നത്തെ അവസ്ഥയിലേക്ക് ഒന്ന് കൊണ്ടുവരാന്‍ നോക്കാം. ബിസിനസിന് പണം. ഒരു വലിയ കൂട്ടം മലയാളികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പെന്ഷന് ലഭിക്കുന്നവര്‍, വിദേശത്ത് നിന്ന് വന്നവര്‍...ഇവരുടെ എല്ലാം കൈവശം സാധാരണയായി യാത്രയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും നിര്‍മാണ മേഖലയിലുമെല്ലാം ചിലവാക്കുമായിരുന്ന പണം മൈക്രോഫൈനാന്‍സ് രീതിയില്‍ ചെറിയചെറിയ ബിസിനസുകളില്‍ നിക്ഷേപത്തിന് ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്. അതിന് സര്‍ക്കാറിന്റെയും പോസിറ്റീവായ സഹായം കിട്ടാന്‍ ഇന്ന് എളുപ്പമാണ്.
ബുദ്ധിയും പ്രവര്‍ത്തനശേഷിയും സാങ്കേതിക വിജ്ഞാനവും ഉള്ള ചെറുപ്പക്കാരുടെ സമൂഹമാണ് നമ്മുടേത്. ഭക്ഷണരീതി, യാത്ര, ആരോഗ്യം, വിദ്യാഭ്യാസം, വേഷം, സൗന്ദര്യം, ആരാധനാലയം, ജീവിതശൈലി, സാഹിത്യം, മീഡിയ, കമ്യൂണിക്കേഷന്‍, കളികള്‍, കൃഷി, ശുചിത്വം തുടങ്ങി എല്ലാ മേഖലകളിലും അനവധി പുതിയ സംരംഭങ്ങള്‍ക്ക് സാധ്യതയുണ്ട്. പക്ഷേ എങ്ങനെയാണ് സെലക്റ്റ് ചെയ്യുന്നത്, അത് എങ്ങനെയാണ് പ്രാവര്‍ത്തികമാക്കുന്നത്? നമുക്ക് ഇക്കാര്യത്തില്‍ ഗൈഡന്‍സ് ലഭിക്കുന്ന ചരിത്രമാണ് ധീരുഭായ് അംബാനിയുടേത്.
1990കള്‍. മൊബീല്‍ ഫോണ്‍ ഒരു അത്ഭുത വസ്തുവായി പ്രത്യക്ഷപ്പെട്ട കാലം. ബോംബെയില്‍ ഈ പുതിയ ടെക്നോളജിയെ കുറിച്ച് വിദേശ കമ്പനികളും ടെക്നിക്കല്‍ വിദഗ്ധരും എല്ലാം ചേര്‍ന്ന് വിളിച്ചുകൂട്ടിയ സെമിനാര്‍. ധീരുഭായ് അംബാനിയും മകന് മുകേഷും സെമിനാറില്‍ പങ്കെടുത്തു
ഒരു വെറും പത്താം ക്ലാസുകാരന് ഇന്ത്യന്‍ ഗ്രാമീണന് യാതൊരുവിധ ബാഹ്യമായ സപ്പോര്‍ട്ടും ഇല്ലാതെ ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ ബിസിനസുകാരനായി മാറിയ കഥയിലെ ഒരു ചെറിയ, നിര്‍ണായകമായ കാഴ്ചപ്പാട് നമുക്കൊന്ന് പരിശോധിക്കാം.
1990കള്‍. മൊബീല്‍ ഫോണ്‍ ഒരു അത്ഭുത വസ്തുവായി പ്രത്യക്ഷപ്പെട്ട കാലം. ബോംബെയില്‍ ഈ പുതിയ ടെക്നോളജിയെ കുറിച്ച് വിദേശ കമ്പനികളും ടെക്നിക്കല്‍ വിദഗ്ധരും എല്ലാം ചേര്‍ന്ന് വിളിച്ചുകൂട്ടിയ സെമിനാര്‍. ധീരുഭായ് അംബാനിയും മകന് മുകേഷും സെമിനാറില്‍ പങ്കെടുത്തു. സെമിനാര്‍ കഴിഞ്ഞു അവര്‍ തിരികെ നരിമാന് പോയ്ന്റ് ഓഫീസില്‍ തിരിച്ചെത്തി. അച്ഛനും മകനും മാത്രം. അച്ഛന് മേശപ്പുറത്തിരുന്ന ടെലിഫോണ്‍ റിസീവറിലേക്ക് കുറച്ചു നേരം നോക്കി, എന്നിട്ട് പറഞ്ഞു.
നീ ഒരു കാര്യം ചെയ്യ്. ഈ ഫോണ്‍ എടുത്ത് ചിറ്റപ്പനെ ഒന്ന് വിളിക്ക്.
നോക്ക്, അവിടെ എല്ലാവരും സംസാരിച്ചത് എനിക്ക് ശരിക്ക് പിടികിട്ടിയില്ല..നീ ഒരു കാര്യം ചെയ്യ്. ഈ ഫോണ്‍ എടുത്ത് ചിറ്റപ്പനെ ഒന്ന് വിളിക്ക്. ചിറ്റപ്പന് ഗുജറാത്തിലെ ഉള്‍നാടന്‍ ജോര് ഹട്ട് ഗ്രാമത്തിലാണ്. കൃഷിയാണ് പണി. മുകേഷ് എസ്റ്റിഡി കോള്‍ വിളിച്ചു. ചിറ്റപ്പന് പാടത്തുനിന്ന് ഓടിവന്ന് കോള്‍ എടുത്തു. ചേട്ടനും അനിയനും തമ്മില്‍ വീട്ടുകാര്യങ്ങള്‍ സംസാരിച്ചു, സൗഹൃദം. അന്യോന്യം വിവരമെല്ലാം പങ്കിട്ട് ഫോണ്‍ വെച്ചു. ധീരുഭായ് മകനോട് ചോദിച്ചു.
ഈ ടെലിഫോണ്‍ വിളിക്ക് കണക്ക് കൂട്ടി നോക്ക്, എത്ര രൂപ ചെലവായി? മുകേഷ് കണക്കുകൂട്ടി 12 രൂപ 50 പൈസ. ധീരുഭായി പറഞ്ഞു. രണ്ടിടത്തും ഓരോ ഫോണ്‍ ഉള്ളത് കാരണം വലിയ അത്യാവശ്യം ഇല്ലാഞ്ഞിട്ടും വെറുതെ സംസാരിക്കാന്‍ 12 രൂപ 50 പൈസ നമ്മള് സന്തോഷത്തോടെ ചിലവാക്കി. ഈ സംസാരിച്ച വിവരങ്ങളറിയാന്‍ നമ്മള് ഒരു പോസ്റ്റ്കാര്‍ഡ് അയച്ചാല്‍ മതിയായിരുന്നു അതിന് എത്ര ചെലവാകും? മുകേഷ് പറഞ്ഞു. റിപ്ലൈ പെയ്ഡ് പോസ്റ്റ് കാര്‍ഡിന് 50 പൈസ. എട്ട് ദിവസം കഴിയും കാര്‍ഡ് പോയി മറുപടി തിരിച്ചുവരാന്‍. ഇരുവരും ചിരിച്ചു. ധീരുഭായി പത്തു നിമിഷം എടുത്തില്ല, തീരുമാനിക്കാന്‍ പറഞ്ഞു.
മുകേഷ്...നീ പഠിക്ക്. അന്വേഷിക്കുക, 50 പൈസയ്ക്ക് ഇത്രയും നേരം എനിക്ക് ഈ മൊബീല്‍ ഉപയോഗിച്ചു സംസാരിക്കാം എങ്കില്‍ നമുക്ക് ഈ ബിസിനസ് ഏറ്റെടുക്കാം..ഇതിന് ഇന്ന് ഇന്ത്യയിലെ പാവപ്പെട്ട ഗ്രാമീണന് അക്ഷരം പഠിക്കേണ്ട കാര്യം പോലുമില്ല. എപ്പോഴും സഹായിയായി കൂടെ കൊണ്ടു നടക്കാം. ആദ്യം ഇതുമായി ഇടപഴകാന്‍ തീരെ കുറഞ്ഞ ചെലവ് മാത്രമേ ആകാവൂ. അതാണ് പ്രധാനം.
മൊബീല്‍ ഫോണ്‍ മേഖലയില്‍ 50 പൈസക്ക് എസ്റ്റിഡി എന്ന പരസ്യവുമായി നിരക്ഷരരായ, പക്ഷേ കൃഷിയുടെ പാരമ്പര്യമുള്ള സമൂഹത്തെ അവരുടെ പാടത്തില്‍ നിന്ന് സ്വന്തമാക്കി ടെക്നോളജിയെ ആധുനിക രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്ന് അംബാനി കാണിച്ചു തന്നു. ഇവിടെ നാം കാണേണ്ടത് ഒരു ചെറിയ കാര്യം മാത്രമാണ്. മൂന്നു ടെക്നോളജി വിപ്ലവങ്ങള്‍ ആണ് വരാന്‍ പോകുന്നത്, കംപ്യൂട്ടര്‍ ചിപ്പ് വിപ്ലവം പോലെ നമുക്ക് ആവശ്യമുള്ള എല്ലാ ഇന്ധനവും നല്കുന്ന ബാറ്ററി വിപ്ലവം, കാര്‍ഷിക മേഖല ഉള്‍ക്കൊള്ളാന്‍ പോകുന്ന സൂര്യരശ്മികളെ പല ഇരട്ടി ഉപയോഗപ്രദമാക്കുന്ന ഫോട്ടോസിന്തസിസ് വിപ്ലവം പിന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവവും. ഈ മാറ്റങ്ങളെ ഭയപ്പെടാതെ ഉള്‍ക്കൊണ്ടു നൂറുകണക്കിന് പുതിയ സംരംഭങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കും.
ഇത് സാധാരണ മുകളില്‍ നിന്ന് തരുന്ന ഐഡിയ ആയിരിക്കണമെന്നില്ല. നാം തെരഞ്ഞെടുക്കുന്ന മേഖലയാണ് പ്രധാനം. അത് നമുക്ക് ഇഷ്ടമുള്ളതും നമ്മുടെ ടാലന്റിന് അനുയോജ്യമായതും ആണെങ്കില്‍ ഒരു സംശയവുമില്ല, നമ്മുടെ ബിസിനസ് വിജയസാധ്യത കൂടും. പക്ഷേ എന്റെ നൂറുകണക്കിന് ബിസിനസ് വ്യവസായ സുഹൃത്തുക്കളില്‍ വിജയികള്‍ ആയവരുടെ ഒരു കോമണ്‍ ഫാക്റ്റര്‍ ഞാന്‍ കണ്ടു. അവര്‍ എല്ലാം അനവധി പരീക്ഷണങ്ങള്‍ നടത്തി എല്ലായിടവും ഒരു മാതിരി പരാജയം പറ്റിയവരായിരുന്നു. പക്ഷേ അവരില്‍ ആരും അവരുടെ പരാജയങ്ങള്‍ക്ക് കാരണം മറ്റുള്ളവരുടെ തലയില്‍ കെട്ടി വെച്ചില്ല. ദൈവമോ സര്‍ക്കാരോ സ്നേഹിതരോ ഉപദേശകരോ പാര്‍ട്ട്ണര്‍മാരോ എതിരാളികളോ ആണെന്ന് പറഞ്ഞില്ല. അവരുടെ പരാജയത്തിനു കാരണം അവര്‍ തന്നെയാണെന്ന് വിശ്വസിച്ചു. ആ കാരണം പിന്നീട് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധയോടെ ഓരോ പടിയും മുന്നോട്ടുവെച്ചു
ഇത് എല്ലാവര്ക്കും ബാധകം ആകുന്നതേയുള്ളൂ. അതിനുള്ള ധൈര്യം മതി. ധീരതയോടെ മുമ്പോട്ടു പോവുക. ഓരോ പടിയും 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' പിന്നെ മുകളിലേക്ക്'.
പുതുച്ചേരിയിലെ പോരാട്ടം; കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കും സര്‍ക്കാരിന്റെ വീഴ്ചയ്ക്കും പിന്നാലെ
ഇന്ത്യയുടെ അഭിമാനം ഹിമ ദാസ് ഇനി അസം പോലീസ് ഡിഎസ്പി; സ്ഥാനം ഏറ്റെടുത്തത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തില്‍
ഫാസ്റ്റ് ടാഗ് ടോള്‍ പിരിവിലുടെ പ്രതിദിന വരുമാനം 104 കോടി; ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നു, കണക്കുകള്‍ പുറത്തുവിട്ട് ദേശീയ പാത അതോറിട്ടി
യുഎസ് മാധ്യമപ്രവര്ത്തകന് ഖഷോഗിയെ കൊലപ്പെടുത്താന്‍ ഉത്തരവിട്ടത് സൗദി കിരീടാവകാശി സല്മാന്; രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; നടപടിയുമായി അമേരിക്ക
ഇസ്രയേല്‍ കാര്‍ഗോ ഷിപ്പില്‍ സ്ഫോടനം: പിന്നില്‍ ഇറാനെന്ന് സമുദ്ര ഇന്റലിജെന്‍സും ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങളും
നന്ദുവിന്റെ കൊലപാതക കേസ് ഭീകരവിരുദ്ധ സ്ക്വാഡിന് വിടണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്നും കുമ്മനം
വഴിനീളെ മദ്യവും ഭക്ഷണവും; റെയില്‍വേ സ്റ്റേഷനുകളിലെ എസി മുറികളില്‍ വിശ്രമം; സിപിഎം കൊലയാളി കൊടി സുനിക്ക് പോലീസിന്റെ 'എസ്കോര്‍ട്ട്'; സസ്പെന്ഷന്
ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി; ഇത്തവണ ക്ഷേത്രത്തിലെ ചടങ്ങ് മാത്രമായി ഒതുങ്ങും, ഭക്തര്‍ക്ക് വീടുകളില്‍ തന്നെ പൊങ്കാല അര്‍പ്പിക്കാം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാഹുല്‍, വെറുമൊരു പാവം
ഹലാല്‍ ജിഹാദിന്റെ കച്ചവടവും രാഷ്ട്രീയവും
കേരളത്തിനൊരു രാഷ്ട്രീയ ബദല്‍
ആത്മ നിര്‍ഭര്‍ ഭാരതും കേന്ദ്ര ബജറ്റും; നിക്ഷേപകര്‍ക്കിടയില്‍ വീറുറ്റ ചൈതന്യം പുനരുജ്ജീവിപ്പിക്കാന്‍ ബജറ്റില്‍ വളരെയധികം കാര്യങ്ങള്‍ ഉള്‍പ്പെടുത്തും
പരമേശ്വര്‍ജിയുടെ ഓര്‍മ്മയ്ക്ക് ഒരുവയസ്സ്
വൈരുദ്ധ്യാത്മക ഭൗതികവാദത്തിലെ വൈരുദ്ധ്യങ്ങള്‍