login
ബൗദ്ധിക സ്വത്തവകാശ സഹകരണത്തില്‍ ഇന്ത്യ-യുഎസ്എ ധാരണാപത്രം

ഇരു രാജ്യങ്ങളും ഇനിപ്പറയുന്ന രീതിയില്‍ ബൗദ്ധിക സ്വത്തവകാശ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്

ന്യൂദല്‍ഹി:  ബൗദ്ധിക സ്വത്തവകാശ സഹകരണത്തില്‍  ഇന്ത്യ-യുഎസ്എ ധാരണാപത്രം.  വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡും(ഡിപിഐഐടി) അമേരിക്കയിലെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസും (യുഎസ്പിടിഒ) തമ്മിലാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

ഡിപിഐഐടി സെക്രട്ടറി ഡോ. ഗുരുപ്രസാദ് മോഹപത്രയും യുഎസ്  പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസ് (യുഎസ്പിടിഒ) ഡയറക്ടറും  കൊമേഴ്‌സ്  ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അണ്ടര്‍ സെക്രട്ടറിയുമായ  ആന്‍ഡ്രേയ് ഇയാന്‍കുവും വെര്‍ച്വലായി ഒപ്പിട്ടു.

ഇരു രാജ്യങ്ങളും ഇനിപ്പറയുന്ന രീതിയില്‍ ബൗദ്ധിക സ്വത്തവകാശ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്:

. മികച്ച രീതികള്‍, അനുഭവങ്ങള്‍, അറിവ് എന്നിവയുടെ കൈമാറ്റത്തിനും പ്രചാരണത്തിനും സൗകര്യമൊരുക്കല്‍

. പരിശീലന പരിപാടികളില്‍ സഹകരണം

. നവീകരണ പദ്ധതികള്‍, പുതിയ ഡോക്യുമെന്റേഷന്‍, വിവര സംവിധാനങ്ങള്‍ എന്നിവയുടെ വികസനവും നടപ്പാക്കലും സംബന്ധിച്ച വിവരങ്ങളുടെ  കൈമാറ്റം

 പരസ്പരം തീരുമാനിക്കാവുന്ന സഹകരണ പ്രവര്‍ത്തനങ്ങള്‍

ധാരണാപത്രം നടപ്പാക്കുന്നതിന് ഇരുരാജ്യവും രണ്ടു വര്‍ഷ വര്‍ക്ക് പ്ലാന്‍ തയ്യാറാക്കും.

 

comment
  • Tags:

LATEST NEWS


കോവിഡിനെതിരായ പോരാട്ടത്തില്‍ വാക്‌സിന്‍ 'സഞ്ജീവനി'; കിംവദന്തികള്‍ ശ്രദ്ധിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി


വിശ്വാസ സമൂഹത്തെ വഞ്ചിച്ച പാസ്റ്റർക്ക് 6 വർഷം തടവ്, പിരിച്ച തുകയിൽ നിന്നും 900,000 ഡോളർ കടം വീട്ടാൻ ഉപയോഗിച്ചു


കെഎസ്ആര്‍ടിസിയില്‍ വലിയ തട്ടിപ്പ് നടന്നെന്ന് വെളിപ്പെടുത്തി എംഡി; ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു; പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍


ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍


ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാർ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്നത് 18 ദശലക്ഷം പേരെന്ന് യു‌എൻ റിപ്പോർട്ട്


ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്‌സിന്‍ സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല


ഷെറിൻ മാത്യൂസിന്റെ മരണം: വളർത്തച്ഛൻ വെസ്ലി മാത്യൂസിന്റെ ജീവപര്യന്തം ശിക്ഷ അപ്പീല്‍ കോടതിയും ശരിവച്ചു


നെല്ലിയാമ്പതിയില്‍ രണ്ടു വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു; അപകടം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.