ആഗോള സമൂഹത്തെ അതിന്റെ മരുന്ന് നിര്മ്മാണക്കരുത്തുപയോഗിച്ച് സഹായിക്കുന്ന ഇന്ത്യ ഒരു യഥാര്‍ത്ഥ സുഹൃത്ത് തന്നെയാണ്,' യുഎസ് പ്രതിരോധവകുപ്പിന്റെ തെക്കന്‍ മധ്യേഷ്യ ബ്യൂറോ പങ്കുവെച്ച ട്വീറ്റ് പറയുന്നു.
വാഷിംഗ്ടണ്‍: വിവിധരാജ്യങ്ങളിലേക്ക് സൗജന്യമായി സ്വന്തം നാട്ടില്‍ ഉല്പാദിപ്പിച്ച കോവിഡ് വാക്സിന് സൗജന്യമായി വിതരണം ചെയ്ത് ഇന്ത്യ ഒരു യഥാര്‍ത്ഥ ചങ്ങാതിയെന്ന് യുഎസ്. ഭൂട്ടാന്, മാലിദ്വീപ്, നേപാള്‍, ബംഗ്ലദേശ്, മ്യാന്മര്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിന് അയച്ച നടപടിയെയാണ് യുഎസ് ശ്ലാഘിച്ചത്.
ഇന്ത്യയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ത്യയെ വാക്സിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ അഴിച്ച് വിട്ട് വിമര്ശിക്കുംപോഴാണ് യുഎസിന്റെ ഈ അഭിനന്ദനം.
Twitter tweet: https://twitter.com/State_SCA/status/1352655933458030592
അതേ സമയം സൗദി, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മൊറോക്കൊ എന്നീ രാജ്യങ്ങളിലേക്ക് വാണിജ്യാടിസ്ഥാനത്തിലും ഇന്ത്യ വാക്സിന് അയച്ചിരുന്നു. യുഎസ് പ്രതിരോധവകുപ്പിന്റെ തെക്കന്‍ മധ്യേഷ്യ ബ്യൂറോയാണ് ട്വിറ്റര്‍ വഴി ഇന്ത്യയെ അഭിനന്ദിച്ചത്.
'ദശലക്ഷക്കണക്കിന് കോവിഡ് വാക്സിന് തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വിതരണം ചെയ്ത ആരോഗ്യമേഖലയിലെ ഇന്ത്യയുടെ പങ്കിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. മാലിദ്വീപ്, ഭൂട്ടാന്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഇന്ത്യ സൗജന്യമായി വാക്സിന് അയക്കല്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഇനിയും തുടരും. ആഗോള സമൂഹത്തെ അതിന്റെ മരുന്ന് നിര്മ്മാണക്കരുത്തുപയോഗിച്ച് സഹായിക്കുന്ന ഇന്ത്യ ഒരു യഥാര്‍ത്ഥ സുഹൃത്ത് തന്നെയാണ്,' ട്വീറ്റ് പറയുന്നു.
യുഎസ് ഹൗസ് വിദേശകാര്യസമിതി ചെയര്മാന് ഗ്രിഗറി മീക്സും ഇന്ത്യയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ചു. കോവിഡ് പോലുള്ള ആഗോള മഹാമാരിക്ക് ആഗോളതലത്തില്‍ മാത്രമല്ല പ്രാദേശിക തലത്തിലും പരിഹാരം വേണമെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലിലേക്കും ഇന്ത്യ വെള്ളിയാഴ്ച വാക്സിന് അയച്ചിരുന്നു. 'ലോകത്തിന്റെ ഫാര്‍മസിയെ വിശ്വസിക്കുക. മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിന് ബ്രസീലിലുമെത്തി,' വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ ട്വീറ്റ് ഇതായിരുന്നു. അയല്‍രാജ്യങ്ങള്‍ ആദ്യം എന്ന നയത്തിന്റെ ഭാഗമായി വാക്സിന് സൗഹൃദം എന്ന് പേരിട്ട വാക്സിന് നയതന്ത്രം ഇന്ത്യ തുടങ്ങിക്കഴിഞ്ഞു.
കോവിഡ് മഹാമാരിക്കാലത്ത് ഹൈഡ്രോക്സിക്ലോറോക്വിന്‍, റെംഡെസിവിര്‍, പാരസറ്റമോള്‍, രോഗനിര്ണ്ണയകിറ്റുകള്, വെന്റിലേറ്ററുകള്‍, മുഖംമൂടികള്‍, ഗ്ലവ്സുകള്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ നിരവധി രാജ്യങ്ങളിലേക്ക് ഇന്ത്യ എത്തിച്ചിരുന്നു.
ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി
വീണ്ടും അശ്വിനും അക്സറും; നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഇന്നിങ്ങ്സിനും 25 റണ്‍സിനും; ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍
നന്ദുവിന്റെ കൊലപാതകം : ഒരു പ്രതി കൂടി പിടിയില്‍; അറസ്റ്റിലായവരുടെ എണ്ണം 10 ആയി, കേസ് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അമ്മ
അപകടത്തില്‍ മരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവും വാഹനാപകടത്തില്‍ അന്തരിച്ചു; അപകടം അതേ സ്കൂട്ടറില്‍ സഞ്ചരിക്കവേ
എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുന്നു; സ്ഥാനാര്‍ഥി പട്ടിക ഉടനെന്ന് കെ.സുരേന്ദ്രൻ
കേരളം പഴയ കേരളമല്ല, ഭീഷണിപ്പെടുത്തി അന്വേഷണം വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമെന്ന് കെ. സുരേന്ദ്രന്
ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരാള്‍ പാഴാക്കുന്നത് 50 കിലോ ഭക്ഷണം; ഭക്ഷ്യമാലിന്യം വന്‍ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് യു.എൻ പഠന റിപ്പോർട്ട്
സർക്കാർ കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നു; ഇടതുസംഘടനകളില്‍ നിന്നും ജീവനക്കാര്‍ കൂട്ടത്തോടെ ബിഎംഎസിലേക്ക്
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
രാജ്യത്തിന് ആവശ്യം സമാധാനം; റോഹിങ്ക്യന്‍ മുസ്ലീങ്ങളെ വീണ്ടും ബലമായി കപ്പലില്‍ നാടുകടത്തി; മനുഷ്യാവകാശ സംഘടനകളുടെ ഏതിര്‍പ്പുകള്‍ തള്ളി ബംഗ്ലാദേശ്
പാകിസ്താനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ഇറാന്; ഭീകരര്‍ക്ക് മേല്‍ ബോംബിട്ടു; പാക് സൈനികര്‍ കൊല്ലപ്പെട്ടു
പട്ടാള അട്ടിമറിക്കെതിരെ മ്യാൻമറിൽ ജനം തെരുവിൽ, ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ച് പട്ടാളഭരണകൂടം, നടപടികൾ കടുപ്പിക്കുമെന്ന് ജോ ബൈഡൻ
നിങ്ങള്‍ക്ക് അഭിമാനിക്കാം; ഇത്രയും ഉയര്‍ന്ന ജനസംഖ്യയുള്ള രാജ്യത്ത് കൊറോണയെ പിടിച്ചു നിര്‍ത്തി; കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
കന്യാസ്ത്രീകള്‍ അനാഥബാലരെ സമ്പന്ന ബിസിനസ്സുകാര്‍ക്ക് കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്
ജലസേചനത്തിനായി പുതിയൊരു അണക്കെട്ട് കൂടി ഇന്ത്യ നിര്‍മ്മിച്ചു നല്‍കും; അഫ്ഗാന്റെ വികസനത്തിന് ഇന്ത്യയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് നരേന്ദ്രമോദി