login
ഗോലാന്‍ കുന്നുകളിലും വെസ്റ്റ്ബാങ്കിലും സന്ദര്‍ശനം നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ; പ്രതിഷേധവുമായി പാലസ്തീന്‍; സംഘര്‍ഷം

വെസ്റ്റ്ബാങ്കിലെ ഇസ്രേലി നിര്‍മാണങ്ങള്‍ അന്താരാഷ്ട്ര നിമയങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് മൈക്ക് പോംപിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെയാണ് പാലസ്തീന്‍ ്രപതിഷേധവുമായി രംഗത്തെത്തിയത്.

ജറുസലേം: വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയശേഷമാണ് പോംപിയോ വെസ്റ്റ് ബാങ്കില്‍ എത്തിയത്. അമേരിക്കയിലെ ഒരു പ്രധാന നേതാവ്  ഇവിടെ പോകുന്നത് ഇതാദ്യമാണ്. 

വെസ്റ്റ്ബാങ്കിലെ ലോകപ്രശസ്ത വീഞ്ഞുനിര്‍മാണ കേന്ദ്രമായ പ്‌സഗോട്ട് സന്ദര്‍ശിച്ച  പോംപിയോ  ഇസ്രേലി അധിനിവേശ ഗോലാന്‍ കുന്നുകളിലും എത്തി.  1967ലെ യുദ്ധത്തില്‍ സിറിയയില്‍നിന്നു ഇസ്രയേല്‍ പിടിച്ചെടുത്ത സ്ഥലമാണിത്. സംഭവത്തില്‍ പ്രതിഷേധവുമായി പാലസ്തീന്‍ രംഗത്തെത്തി. പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചിട്ടുണ്ട്.  

വെസ്റ്റ്ബാങ്കിലെ ഇസ്രേലി നിര്‍മാണങ്ങള്‍ അന്താരാഷ്ട്ര നിമയങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് മൈക്ക് പോംപിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെയാണ് പാലസ്തീന്‍ ്രപതിഷേധവുമായി രംഗത്തെത്തിയത്.  140 സെറ്റില്‍മെന്റുകളാണ് ഇസ്രയേല്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇതു തിരിച്ച് പിടിക്കുമെന്നതാണ് പാലസ്തീന്റെ പ്രഖ്യാപിത ലക്ഷ്യം. അതിനാലാണ് വെസ്റ്റ്ബാങ്കിലെ മൈക്ക് പോംപിയോയുടെ സന്ദര്‍ശനത്തിനെതിരെ പാലസ്തീന്‍ രൂക്ഷമായി പ്രതികരിച്ചത്.  

 

comment

LATEST NEWS


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍


തന്റെ ഗര്‍ഭം ചവിട്ടികലക്കിയ സിപിഎം കൊടുംക്രൂരതയ്ക്ക് മറുപടി; ജ്യോത്സന ജോസ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാലുശേരിയില്‍


കള്ളക്കടത്ത് ദേശവിരുദ്ധ പ്രവര്‍ത്തനം; ശിവശങ്കറിനെതിരേ യുഎപിഎ ചുമത്താന്‍ എന്‍ഐഎ; നിയമോപദേശം തേടി


സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 5643 പേര്‍ക്ക്; 27 മരണം, 49,775 സാമ്പിളുകള്‍ പരിശോധിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34


റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാസ്റ്റിക് കപ്പുകള്‍ പഴങ്കഥയാകും; ഭാവിയില്‍ മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് പീയുഷ് ഗോയല്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.