login
മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുത്; ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്, മാധ്യമപ്രവര്‍ത്തകര്‍ പ്രചാരണ സംഘമല്ല

മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കേയാണ് ഞായാറാഴ്ച പുതിയ താക്കീതുമായി അമേരിക്ക എത്തിയത്. ”ഹോംഗോങ്ങില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചൈന വെല്ലുവിളി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ മാധ്യമപ്രവര്‍ത്തകര്‍ ഫ്രീ പ്രസ് അംഗങ്ങളാണ് അല്ലാതെ പ്രചാരണ സംഘമല്ല”, യു,എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

വാഷിംഗ്ടണ്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ചൈനയിലെ ഹോംഗോങ്ങില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഒരുതരത്തിലും ഇടപെടാന്‍ പാടില്ലെന്നാണ് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കേയാണ് ഞായാറാഴ്ച പുതിയ താക്കീതുമായി അമേരിക്ക എത്തിയത്. ”ഹോംഗോങ്ങില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ചൈന വെല്ലുവിളി നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ മാധ്യമപ്രവര്‍ത്തകര്‍ ഫ്രീ പ്രസ് അംഗങ്ങളാണ് അല്ലാതെ പ്രചാരണ സംഘമല്ല”, യു,എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

വംശീയമായ ലേഖനം കൊടുത്തെന്നാരോപിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണലിലെ മാധ്യമപ്രവര്‍ത്തകരെ ചൈന പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ ചൈനീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണങ്ങള്‍ അമേരിക്ക ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇരു രാജ്യങ്ങള്‍ക്കിടയിലും പലവിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ച് പുനരാലോചിക്കാന്‍ താന്‍ തയ്യാറല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

ലോക വ്യാപകമായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊവിഡിന്റെ പേരിലും ഇരുരാജ്യങ്ങളും തര്‍ക്കിച്ചിരുന്നു. കൊവിഡിന് പിന്നില്‍ ചൈനയാണെന്ന വാദം ട്രംപ് നിരന്തരം മുന്നോട്ട് വെച്ചിരുന്നു.

അതേസമയം, കൊവിഡിനെ നേരിടുന്നതില്‍ അമേരിക്കയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ചൈന പറഞ്ഞിരുന്നു. അമേരിക്കയെ രൂക്ഷമായി പരിഹസിച്ചുകൊണ്ട് ചൈന വണ്‍സ് അപ്പോണ്‍ എ വൈറസ് എന്ന അനിമേഷന്‍ വീഡിയോ ഇറക്കിയിരുന്നു.

comment

LATEST NEWS


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം


ഏതു പാവപ്പെട്ടവനായാലും സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയണമെങ്കില്‍ പണം നല്‍കണം; പ്രവാസികളോടുള്ള നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.