login
യുഎസ് ടി ഗ്ലോബല്‍ സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് സൊല്യൂഷന്‍സില്‍ തന്ത്രപ്രധാന നിക്ഷേപം നടത്തി

യുഎസ് ടി ഗ്ലോബലിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ വിജയ് പദ്മനാഭന്‍ എസ് എസ് ടി എസ് ബോര്‍ഡില്‍ ചേരും

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബല്‍, സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ്, പ്രൊഡക്റ്റ് കമ്പനിയായ സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് സൊല്യൂഷന്‍സില്‍ (എസ് എസ് ടി എസ്)  തന്ത്രപ്രധാന നിക്ഷേപം നടത്തി.  

നിക്ഷേപത്തിന്റെ ഭാഗമായി യുഎസ് ടി ഗ്ലോബലിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ വിജയ് പദ്മനാഭന്‍ എസ് എസ് ടി എസ് ബോര്‍ഡില്‍ ചേരും. ക്ലൗഡ് അധിഷ്ഠിത സാങ്കേതിക രംഗത്തെ പ്രമുഖ  ഉത്പന്നങ്ങളാണ് എസ്എസ്ടിഎസിന്റെ ഓപ്കിയും പിക്ലൗഡിയും. മൊബൈല്‍ ആപ്പ് സോഫ്റ്റ്വെയര്‍ മേഖലയിലാണ് പിക്ലൗഡി ഊന്നല്‍ നല്‍കുന്നതെങ്കില്‍, പിസി അധിഷ്ഠിത സോഫ്റ്റ്വെയറുകളിലാണ് ഓപ്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

''മൊബൈല്‍, ക്ലൗഡ്, വെബ് അപ്ലിക്കേഷനുകളില്‍ തുടര്‍ച്ചയായ ഡിജിറ്റല്‍ മൂല്യനിര്‍ണയം നടത്തേണ്ടത്, ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് അനിവാര്യമായി തീര്‍ന്നിട്ടുണ്ടെന്ന്,' യുഎസ് ടി ഗ്ലോബല്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറും ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസറുമായ സുനില്‍ കാഞ്ചി അഭിപ്രായപ്പെട്ടു. ഇത് പുതിയ അവസരങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നുണ്ട്. എസ് എസ് ടി എസിന്റെ ശ്രദ്ധേയമായ വളര്‍ച്ചയും ശക്തമായ ഉപയോക്തൃ അടിത്തറയും അതിനുള്ള തെളിവുകളാണ്.  

'2018 മുതല്‍ യുഎസ്ടി ഗ്ലോബലുമായി തങ്ങള്‍ക്ക് വിജയകരമായ പങ്കാളിത്തമുണ്ടെന്നും,  തങ്ങളുടെ നിക്ഷേപകരായി അവരെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും,' എസ്എസ്ടിഎസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പങ്കജ് ഗോയല്‍ പറഞ്ഞു.  

ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രെഡിക്റ്റീവ് അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെസ്റ്റിംഗ് പ്ലാറ്റ്ഫോമാണ് പിക്ലൗഡി. ഇതിലൂടെ 5000-ത്തിലധികം ഡിവൈസ്-ബ്രൗസര്‍ കോമ്പിനേഷനുകളില്‍ ഉപയോക്താക്കള്‍ക്ക് എവിടെ നിന്നും ഏത് സമയത്തും മാനുവല്‍, ഓട്ടോമേഷന്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. വെബ്, മൊബൈല്‍, സെയില്‍സ്‌ഫോഴ്‌സ്, ഒറാക്കിള്‍ ഇ ബി എസ്, മറ്റു നിരവധി അപ്ലിക്കേഷനുകള്‍ എന്നിവയുടെ ഓട്ടോമേഷന്‍ പരിശോധന നടത്തുന്ന സമഗ്ര ക്ലൗഡ് ടെസ്റ്റിംഗ് പ്ലാറ്റ്ഫോമാണ് ഓപ്കി. 500-ലേറെ ഒഎസ്, ബ്രൗസര്‍ കോമ്പിനേഷനുകള്‍ക്കായി ക്രോസ് ബ്രൗസര്‍ ടെസ്റ്റുകള്‍ നടത്താന്‍ ഇതിന് സാധിക്കും.

 

comment

LATEST NEWS


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.