login
ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു

മൂന്ന് പദ്മ പുരസ്‌കാരങ്ങളും (പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍) നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍. 1991ല്‍ പദ്മശ്രീയും 2006ല്‍ പദ്മഭൂഷണും സമ്മാനിച്ചു. 2018ലാണ് പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്. 2003ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.

മുംബൈ: പദ്മ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ (89) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മുംബൈയിലെ വസതിയില്‍  ഉച്ചയോടെയായിരുന്നു അന്ത്യം.

രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമുണ്ടായിരുന്നില്ലെന്നും ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മരണത്തിനു കീഴടങ്ങിയെന്നും മരുമകള്‍ നമ്രത ഗുപ്ത ഖാന്‍ പറഞ്ഞു. വരുന്ന മാര്‍ച്ച് മൂന്നിന് അദ്ദേഹത്തിന്റെ 90-ാം പിറന്നാളാണ്. അതിന് ദിവസങ്ങള്‍ക്കു മുന്‍പെയാണ് അന്ത്യം. 2019ലുണ്ടായ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടതുഭാഗം തളര്‍ന്നിരുന്നു.

മൂന്ന് പദ്മ പുരസ്‌കാരങ്ങളും (പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍) നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍. 1991ല്‍ പദ്മശ്രീയും 2006ല്‍ പദ്മഭൂഷണും സമ്മാനിച്ചു. 2018ലാണ് പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചത്. 2003ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.  

ഉത്തര്‍പ്രദേശിലെ ബദായുനില്‍ 1931 മാര്‍ച്ച് മൂന്നിനായിരുന്നു മുസ്തഫ ഖാന്റെ ജനനം. അച്ഛനമ്മമാരില്‍ നിന്ന് സംഗീതം അഭ്യസിച്ചു തുടങ്ങിയ ഇദ്ദേഹത്തിന്റെ ആദ്യകാല ഉസ്താദ് ഫിദ ഹുസൈനും നിസാര്‍ ഹുസൈന്‍ ഖാനുമായിരുന്നു. രാംപൂര്‍ സഹസ്വാന്‍ ഖരാനയിലെ അതികായരില്‍ പ്രമുഖനാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍. ഹിന്ദി ചലച്ചിത്രലോകത്ത് ഗായകനായും സംഗീത സംവിധായകനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖര്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ നിര്യാണത്തില്‍ അനുശോചിച്ചു. മുംബൈയിലെ സാന്തക്രുസ് വെസ്റ്റ് ഖബര്‍സ്ഥാനില്‍ ഇന്നലെ രാത്രിയോടെ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി.

  comment
  • Tags:

  LATEST NEWS


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും


  ലാവ്‌ലിന്‍ കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം


  നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.