login
കിഫ്ബി‍ക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്‍

നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാതെയാണ് കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം തെറ്റാണെന്ന് വി ഡി സതീശന്‍. നിയമസഭയില്‍ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയുടെ വിശദീകരണം കേട്ടുവെന്ന് റിപ്പോര്‍ട്ടിന്റെ ആ്ദ്യഭാഗത്തില്‍ പറയുന്നു. 

ഭരണഘടനയുടെ 293-ാം ആര്‍ട്ടിക്കിള്‍ ലംഘിച്ചുകൊണ്ടാണ് മസാല ബോണ്ട് ഇറക്കിയതെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അദ്ദേഹം നിയമസഭയില്‍ ഉദ്ധരിച്ചു. സിഎജി വിമര്‍ശിച്ചത് കിഫ്ബിയെയല്ല. ബജറ്റിന് പുറത്തെ കടമെടുപ്പിനെയാണ്. സിഎജി നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

 സിഎജി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന വാദം ധനമന്ത്രി ഇന്നും നിയമസഭയില്‍ ആവര്‍ത്തിച്ചു. സര്‍ക്കാര്‍രിന്റെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ ബോധപൂര്‍വം കൂട്ടിച്ചേര്‍ത്തുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഈ നിലപടിനെ പിന്തുണച്ചാണ് ജയിംസ് മാത്യു ഉള്‍പ്പെടെയുള്ള ഭരണപക്ഷ എംഎല്‍എമാര്‍ സംസാരിച്ചത്.  

 

  comment

  LATEST NEWS


  'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


  കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


  ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


  തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


  പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


  പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


  വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


  എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.