login
'ദുരന്തകാലത്ത് നടപടികള്‍ നിയന്ത്രിക്കുന്നത് കേന്ദ്രം; പിണറായിയുടെ ഓര്‍ഡിനന്‍സ് ക്രെഡിറ്റടിക്കാന്‍'; അതിമോഹം മാറ്റിവെയ്ക്കണമെന്ന് കേന്ദ്രമന്ത്രി

2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ 51 മുതല്‍ 60 വരെയുള്ള ഭാഗം ഒന്ന് വായിച്ചു നോക്കിയിട്ട്, ഈ ഓര്‍ഡിനന്‍സിന്റെ മറവില്‍ ക്രെഡിറ്റടിക്കാനുള്ള അതിമോഹം താങ്കള്‍ക്ക് പുറത്തെടുക്കാമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അവഗാഹമുള്ള ഉപദേശകര്‍ അങ്ങയോട് ഒരുപക്ഷേ ഈ അവസരം ഇങ്ങനെ പ്രയോജനപ്പെടുത്താന്‍ പറഞ്ഞു കാണുമായിരിക്കും.

തിരുവനന്തപുരം: കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 കൊണ്ടുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണത്രേ ഇന്നത്തെ തീരുമാനം.

പൊതുജനങ്ങളും വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പരിപാടികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമമെന്നും വിശദീകരിക്കുന്നുണ്ടായിരുന്നു. നിലവില്‍ ഇതിനൊന്നും നിയമമില്ലാത്ത നാടാണിതെന്ന മട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അല്ല മുഖ്യമന്ത്രി, മലയാളികളെ അങ്ങ് എന്തിനാണ് ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കുന്നത്?

2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ടിലെ 51 മുതല്‍ 60 വരെയുള്ള ഭാഗം ഒന്ന് വായിച്ചു നോക്കിയിട്ട്, ഈ ഓര്‍ഡിനന്‍സിന്റെ മറവില്‍ ക്രെഡിറ്റടിക്കാനുള്ള അതിമോഹം താങ്കള്‍ക്ക് പുറത്തെടുക്കാമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ അവഗാഹമുള്ള ഉപദേശകര്‍ അങ്ങയോട് ഒരുപക്ഷേ ഈ അവസരം ഇങ്ങനെ പ്രയോജനപ്പെടുത്താന്‍ പറഞ്ഞു കാണുമായിരിക്കും.

ഐ പി സി 188, 269, 270, 271 ഇത്രയും വകുപ്പുകളൊന്ന് നോക്കിയപ്പോള്‍ എനിക്ക് മനസിലായത് പകര്‍ച്ച വ്യാധി പ്രതിരോധത്തില്‍ സഹകരിക്കാത്തവര്‍ക്ക്, സ്ഥാപനങ്ങള്‍ക്ക് ഒക്കെ തടവും പിഴയും കിട്ടാന്‍ അതില്‍ വ്യക്തമായി പറയുന്നുണ്ടെന്നാണ്. എന്തിനും ഏതിനും ഭരണഘടനയെ മുന്‍നിര്‍ത്തി വെല്ലുവിളിക്കുന്നവര്‍ എന്തേ കൊവിഡ് വന്നപ്പോള്‍ ആ വിശുദ്ധ ഗ്രന്ഥവും ഇന്ത്യന്‍ ശിക്ഷാ നിയമവും മറന്നുവോ? അതോ ഇപ്പോള്‍ പുച്ഛമായോ? യുഎപിഎ നിയമ ഭേദഗതിയിലടക്കം ഉറഞ്ഞു തുള്ളിയവരാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് വന്നിട്ട് എല്ലാം ശരിയാക്കാമെന്ന് പറയുന്നത്! കഷ്ടമാണ് സാര്‍, ഇപ്പോള്‍ രാജ്യത്ത് നിലവിലുള്ള നിയമം നടപ്പാക്കാന്‍ ഇത്രയ്ക്ക് മടി കാട്ടണോ?

 

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ ഓര്‍ഡറിനൊപ്പം അനുഛേദമായി ചേര്‍ത്തിരുന്നതൊന്നും അങ്ങ് കണ്ടില്ലെന്നാണോ? നിസഹകരിക്കുന്നവര്‍ക്കെതിരെയുള്ള നടപടിയടക്കം അതിലില്ലേ?. ഞാനിതാരോടാണ് പറയുന്നത്...കേന്ദ്രം പറയുന്ന സമയത്ത് ലോക് ഡൗണ്‍ ചെയ്യാന്‍ മടി, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മടി... ഇങ്ങനെയൊക്കെ താന്‍പോരിമയും മുറുകെ പിടിച്ചിരിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഓര്‍ഡിനന്‍സല്ല അതിനപ്പുറമുള്ള പബ്ലിസിറ്റി സ്റ്റണ്ട് വരുമെന്നുറപ്പല്ലേ! കൊവിഡ് ദുരന്തകാലത്തെ മറികടക്കാനെങ്കിലും, ഈ ഹുങ്കും സ്വാര്‍ത്ഥതയും മാറ്റി വച്ച് കേന്ദ്ര സര്‍ക്കാരിനൊപ്പം ഒന്നിച്ചു നില്‍ക്കണമെന്നേ പ്രിയപ്പെട്ട മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളൂവെന്നും വി.മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

comment

LATEST NEWS


മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ട് മരണം, മരിച്ചത് കുടിയേറ്റ തൊഴിലാളികൾ


13 വയസുള്ള ദളിത് പെണ്‍കുട്ടിയെ അവധിദിവസം ബാങ്കിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍; ക്രൂരത പാലക്കാട്


കിരീടാവകാശിയെ ഷോയിലൂടെ വിമര്‍ശിക്കരുത്; പകരം നെറ്റ്ഫ്ളിക്സിന് സൗദിയില്‍ 'പോണ്‍' സംപ്രേഷണം ചെയ്യാം; ട്വിറ്ററില്‍ കാന്‍സല്‍ ക്യാമ്പയിന്‍


പുതിയ സീസണ്‍, പുത്തന്‍ നായകന്‍, പുതു തുടക്കത്തിന് കിങ്സ് ഇലവന്‍; പിടിച്ചുകെട്ടാന്‍ ദല്‍ഹി ക്യാപിറ്റല്‍സ്; ഇന്ന് തുല്ല്യ ശക്തികള്‍ തമ്മിലുള്ള പോര്


കാര്‍ഷിക ചരിത്രത്തിലെ നിര്‍ണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി;കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ പരിവര്‍ത്തനം


ഇന്ത്യ നയതന്ത്ര പ്രതിനിധിക്ക് പാക്കിസ്ഥാന്‍ വിസ നിഷേധിച്ചു; കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പരാജയപ്പെടുന്നതിന്റെ ഈര്‍ഷ്യയെന്ന് കേന്ദ്രം


അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 10 പേരെ കൂടി തിരിച്ചറിഞ്ഞു; ആളുകളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനും ശ്രമങ്ങള്‍, കൂടുതല്‍ അറസ്റ്റ് ഉടന്‍


കേരളത്തില്‍ അതിതീവ്ര മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം; കേന്ദ്രസേനകള്‍ക്കും ജാഗ്രത നിര്‍ദേശം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.