login
ഇടപെട്ടത് വി. മുരളീധരന്‍, ക്രെഡിറ്റ് അടിക്കാന്‍ കടകംപള്ളി; ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിച്ചു

വര്‍ക്കല ശിവഗിരി ആശ്രമം, അരുവിപ്പുറം, കുന്നുംപാറ ശ്രീ സുബ്രഹ്മണ്യക്ഷേത്രം- ചെമ്പഴന്തി ഗുരുകുലം എന്നിവയെ ബന്ധിപ്പിച്ചുള്ളതാണ് ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുക ചെലവഴിക്കാത്തതിനാല്‍ പദ്ധതി മരവിപ്പിച്ച വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം മറച്ച് വച്ച് കേന്ദ്ര സര്‍ക്കാര്‍ അകാരണമായി പദ്ധതി പിന്‍വലിച്ചു എന്നതരത്തിലുള്ള പ്രചരണം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ഒരുവര്‍ഷം മുമ്പ് 69.47 കോടി രൂപ അനുവദിച്ച പദ്ധതിയില്‍ ഒരുരൂപ പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി മരവിപ്പിച്ചത്. തുടര്‍ന്ന് പദ്ധതി പുനരുജ്ജീവിപ്പിക്കണം എന്നാവശ്യപ്പെട്ട് വി. മുരളീധരന്‍ കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പട്ടേലുമായി ജൂണ്‍ 12 ന് ചര്‍ച്ച നടത്തി. തുടര്‍ന്ന്  കത്തും നല്‍കി. ഇത് പരിഗണിച്ച കേന്ദ്രമന്ത്രാലയം പദ്ധതി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

വര്‍ക്കല ശിവഗിരി ആശ്രമം, അരുവിപ്പുറം, കുന്നുംപാറ ശ്രീ സുബ്രഹ്മണ്യക്ഷേത്രം- ചെമ്പഴന്തി ഗുരുകുലം എന്നിവയെ ബന്ധിപ്പിച്ചുള്ളതാണ് ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി. കഴിഞ്ഞ വര്‍ഷം അനുവദിച്ച തുക ചെലവഴിക്കാത്തതിനാല്‍ പദ്ധതി മരവിപ്പിച്ച വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇക്കാര്യം മറച്ച് വച്ച് കേന്ദ്ര സര്‍ക്കാര്‍ അകാരണമായി പദ്ധതി പിന്‍വലിച്ചു എന്നതരത്തിലുള്ള പ്രചരണം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു.

പദ്ധതി പുനരുജ്ജീവിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നുള്ള വാദവുമായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജൂണ്‍ 12 ന് വി. മുരളീധരന്‍ കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രിക്ക് പ്രഹ്ലാദ് സിങ് പട്ടേലുമായി നടത്തിയ ചര്‍ച്ചയെ  തുടര്‍ന്നാണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്.

ഫണ്ട് യഥാസമയം വിനിയോഗിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നയത്തെ തുടര്‍ന്നാണ് പദ്ധതി നഷ്ടമായത്. എന്നാല്‍ പദ്ധതി പുനരുജ്ജീവിപ്പിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണെന്ന് കാണിച്ച് കടകംപള്ളി ഫേസ്ബുക് പോസ്റ്റിട്ടു.  കൂടാതെ അവകാശ വാദം ഉന്നയിച്ച് വാര്‍ത്താസമ്മേളനവും നടത്തി. 

comment
  • Tags:

LATEST NEWS


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍


നെടുവത്തൂര്‍ സഹകരണബാങ്ക് ക്രമക്കേട്: വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് നേരത്തെയും പൂഴ്ത്തി


മറവന്‍കോട്ടെ മരംമുറി വിവാദം: കുറ്റവാളികളെ നിയമത്തിനു മുന്നില്‍ എത്തിക്കുംവരെ ശക്തമായ സമരവുമായി ബിജെപി


കോവിഡ്; 11 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു,​ ജില്ലയില്‍ ജാഗ്രത ശക്തമാക്കി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.