login
വി പി ജോയ് എഴുതിയ പുതിയ പുസ്തകം‍ 'ഉപനിഷത് കാവ്യ താരാവലി' പ്രധാനമന്ത്രി നരേന്ദ്രമോദി ‍പ്രകാശനം ചെയ്തു.

ബ്യുറോക്രസിയുടെ അമരത്തേക്കു വരുന്ന ഈ മഹാപ്രതിഭയില്‍ ശാസ്ത്രവും സാഹിത്യവും കലയും ചരിത്രവും എക്കണോമിക്സും മാനേജ്‌മെന്റും ഒക്കെ നിറഞ്ഞൊഴുകിയിരുന്നു.

ന്യൂദല്‍ഹി:  കേന്ദ്ര കാബിനറ്റ് ഏകോപന സമിതി സെക്രട്ടറി മലയാളിയായ വി പി  ജോയ് ഐഎഎസ്  എഴുതിയ പുതിയ പുസ്തകം  'ഉപനിഷത് കാവ്യ താരാവലി'  പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ഉപനിഷത്തുകള്‍  കാവ്യ രൂപത്തില്‍ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തിരിക്കുന്ന ഗ്രന്ഥമാണിത്

ബ്യുറോക്രസിയുടെ അമരത്തേക്കു വരുന്ന ഈ മഹാപ്രതിഭയില്‍  ശാസ്ത്രവും സാഹിത്യവും കലയും ചരിത്രവും എക്കണോമിക്സും  മാനേജ്‌മെന്റും ഒക്കെ നിറഞ്ഞൊഴുകിയിരുന്നു. ഭാരതീയ ശാസ്ത്രങ്ങളിലും, വൈദിക ഗ്രന്ഥങ്ങളിലും നേടിയ അവഗാഹമായ പാണ്ഡിത്യവും ഉണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ പുസ്തകം.

ജോയിയുടെ ഫാക്ട് ഓഫ് ഫ്രീഡം എന്ന ഇംഗ്‌ളീഷ് പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍നിന്ന് ഇലക്ട്രോണിക്സ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ ജോയി, വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ രണ്ടു വര്‍ഷം എന്‍ജിനീയറായി ജോലി ചെയ്തശേഷം 1987-ലാണു സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്.

ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് എം.ബി.എ, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷനില്‍നിന്ന് എം.ഫില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്നു പിഎച്ച്.ഡി. എന്നിവ നേടി. ന്യായാധിപന്‍(നോവല്‍), മണല്‍വരകള്‍(കവിതാസമാഹാരം) നിമിഷജാലകം(കവിതാസമാഹാരം) എന്നിവയാണ് മലയാളത്തില്‍ ജോയ് വാഴയിലിന്റെ കൃതികള്‍. കൂടാതെ മനുഷ്യമനസുകളുടെ സങ്കീര്‍ണതകളെക്കുറിച്ചും രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങളെ കുറിച്ചുള്ള കൃതികള്‍ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. രാജ്യാന്ത ജേണലുകളില്‍ നിരവധി ഗവേഷണപ്രബന്ധങ്ങളും വി.പി. ജോയ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്‍പതു കവിതകളുടെ ഓഡിയോ സിഡി 'നിമിഷജാലകം' എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

 

comment

LATEST NEWS


ജസ്‌നയുടെ തിരോധാനം; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ല; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു


മാര്‍ഗ്ഗ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന സമരം അവസാനിപ്പിച്ചു കൂടെ; സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി


റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ ഉയരും സ്വാമിയേ ശരണമയ്യപ്പ വിളികള്‍; ബ്രഹ്മോസ് മിസൈല്‍ രജിമെന്റിന്റെ യുദ്ധകാഹലം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


അവകാശലംഘന നോട്ടിസ്: മന്ത്രി തോമസ് ഐസക്കിന് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ കമ്മിറ്റി, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


പുതിയ കരുത്തുറ്റ ബ്രാൻഡും ചലനാത്മകമായ ലോഗോയും; യുഎസ്‌ടി ഗ്ലോബൽ ഇനി യുഎസ്‌ടി


യാത്ര പറഞ്ഞ് മെലാനിയ; മറക്കാൻ കഴിയില്ല കഴിഞ്ഞ നാല് വർഷങ്ങൾ, വിദ്വേഷത്തിന് മേൽ സ്നേഹത്തെയും അക്രമത്തിനുമേൽ സമാധാനത്തെയും തെരഞ്ഞെടുക്കുക


കണ്ണൂര്‍ വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, ചോക്ലേറ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 193 ഗ്രാം സ്വർണം


കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.