login
പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുമ്പോള്‍ ആശയ്ക്ക് അസ്വസ്ഥത; വൈക്കം എംഎല്‍എയുടെ അഭിമാനം കമ്മ്യൂണിസ്റ്റ് ക്യൂബ; കൊറോണക്കിടയിലും കുത്തിതിരിപ്പ്

സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും നീങ്ങുമ്പോള്‍ ഭരണ കക്ഷി മുന്നണിയിലെ എംഎല്‍എ തന്നെ തരംതാണ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം രാജ്യത്ത് സ്വീകരിക്കുന്ന നിലപാടുകളെ അംഗീകരിക്കാന്‍ സിപിഐ നേതാവായ സി.കെ.ആശ തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിച്ച ഒരു നടപടിയെയും അംഗീകരിക്കാന്‍ എംഎല്‍എ തയാറായിട്ടില്ല.

കോട്ടയം: കൊറോണ ബാധ മൂലം രാജ്യം കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ പ്രധാനമന്ത്രി രാജ്യത്തെ  അഭിസംബോധന ചെയ്യുന്നതിനെ പരിഹസിച്ച് വൈക്കം എംഎല്‍എ സി.കെ. ആശ. തന്റെ ഫേയ്‌സ് ബുക്കിലൂടെയാണ് അതിക്ഷേപത്തിന് തുല്യമായ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റ് ക്യൂബ അഭിമാനം എന്ന തരത്തിലുള്ള പോസ്റ്റും തന്റെ ഫേസ് ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാനവും നീങ്ങുമ്പോള്‍ ഭരണ കക്ഷി മുന്നണിയിലെ എംഎല്‍എ തന്നെ തരംതാണ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം രാജ്യത്ത് സ്വീകരിക്കുന്ന നിലപാടുകളെ അംഗീകരിക്കാന്‍ സിപിഐ നേതാവായ സി.കെ.ആശ തയ്യാറായിട്ടില്ല. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിച്ച ഒരു നടപടിയെയും അംഗീകരിക്കാന്‍ എംഎല്‍എ തയാറായിട്ടില്ല.  

എന്നാല്‍ ക്യൂബയെ അഭിമാന പൂര്‍വമാണ് സിപിഐ നേതാവായ എംഎല്‍എ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന എട്ട് മണി എന്ന് രേഖപ്പെടുത്തിയിട്ട് ഫിലീങ് ഇറിറ്റേറ്റഡ് എന്ന് എഴുതിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. സി.കെ. ആശയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

comment

LATEST NEWS


കൊറോണയില്‍ കാസര്‍ഗോഡിന് കൈത്താങ്ങായി സുരേഷ് ഗോപി; മൂന്ന് വെന്റിലേറ്ററുകളും 29.25 ലക്ഷം രൂപയും; അച്ഛന്റെ മകനായി ജനിച്ചതില്‍ അഭിമാനമെന്ന് ഗോകുല്‍


നിസാമുദ്ദീന്‍ തബ്‌ലീഗില്‍ പങ്കെടുത്ത് മുങ്ങിയ 11 ബംഗ്ലാദേശികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍; കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടില്ല


ക്ഷേത്രങ്ങളില്‍ അന്തിത്തിരി കത്തിക്കാന്‍ കാശില്ല; കീശ കാലിയെങ്കിലും പൊങ്ങച്ചത്തിന് കുറവില്ലാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്


ടി. വി ബാബു താഴേക്കിടയിലുള്ളവര്‍ക്കിടയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ചു : നരേന്ദ്രമോദി


പഞ്ചാബിനും ഗോവയ്ക്കും പിന്നാലെ ഒഡീഷയും; ലോക്ഡൗണ്‍ ഈമാസം 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിറക്കി


'കോവിഡിനെതിരെ മനുഷ്യരാശിയുടെ പോരാട്ടങ്ങള്‍ക്കായി സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും'; ട്രംപിന്റെ നന്ദിക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി


കോവിഡ് -19 രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദവും


കലാകാരന്‍മാര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി വഴി ധനസഹായം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.