login
വാളയാര്‍: ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാരിനേറ്റ പ്രഹരം: കേസ് സി.ബി.ഐക്ക് കൈമാറണം - ബിജെപി

മന്ത്രി എ.കെ.ബാലന്‍, മുന്‍ എം.പി. എം.ബി. രാജേഷ് തുടങ്ങിയ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പ്രതികളെ രക്ഷിക്കാന്‍ നടന്ന ഇടപെടലാണ് കേസിനെ അട്ടിമറിച്ചത്

 

തിരുവനന്തപുരം: വളയാര്‍ കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നിലപാട് സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍.

 മന്ത്രി എ.കെ.ബാലന്‍, മുന്‍ എം.പി. എം.ബി. രാജേഷ് തുടങ്ങിയ  സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ പ്രതികളെ രക്ഷിക്കാന്‍ നടന്ന ഇടപെടലാണ് കേസിനെ അട്ടിമറിച്ചത് 

.പോലീസ് ഉദ്യോഗസ്ഥന്മാരും, പ്രോസിക്യൂഷനും, കേസിലെ പ്രതികളെ രക്ഷിക്കാന്‍ കൂട്ടു നിന്നു .അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മുതല്‍ കേസ് ആത്മഹത്യയാക്കി ഒതുക്കാനാണ് പോലീസ് ശ്രമിച്ചത് . തെളിവുകളും, വസ്തുതകളും, ഇളയ കുട്ടിയുടേയും, അമ്മയുടേയും മൊഴികളും ഉള്‍പ്പെടുത്താതെ കുറ്റപത്രം ദുര്‍ബലമാക്കി.  അതിന് നേതൃത്വം കൊടുത്ത.  അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി സോജന് ക്രൈംബ്രാഞ്ച് എസ്.പി യായി സംസ്ഥാന  സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കിയത് കേസ് അട്ടിമറിച്ചതിലുള്ള പ്രത്യുപകാരമാണ്. സിപിഎമ്മുകാരായ പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വാളയാറിലെ ഇരകള്‍ക്ക് നീതിനിഷേധിച്ചത്

. സിപിഎം നേതാവായ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ തന്നെകേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് തന്നെ ഈ കേസിലെ സിപിഎം-സര്‍ക്കാര്‍ ഗൂഢാലോചനയുടെ തെളിവാണ്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തിലൂടെ പ്രതികള്‍ക്ക് നീതി ലഭിക്കില്ല .ഈ സാഹചര്യത്തില്‍ വാളയാര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാകണം . ബിജെപിയുടേയും മറ്റ് ദളിത് സംഘടനകളുടേയും പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതെന്നും സുധീര്‍ പറഞ്ഞു

 

  comment

  LATEST NEWS


  'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


  കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


  ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


  തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


  പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


  പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


  വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


  എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.