login
വരന്‍ ബോക്‌സോഫീസില്‍ നിന്ന് വാരിയത് 25 കോടി; സൂരേഷ് ഗോപിയുടെ വരവ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍

ദുല്‍ഖര്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിന്റെ ആദ്യദിനം ഷോ കഴിഞ്ഞപ്പോള്‍തന്നെ അതിഗംഭീര റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം

മാസം ആദ്യ വാരം പ്രേക്ഷകരിലേക്കെത്തിയ 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയുടെ കളക്ഷന്‍ 25 കോടി കടന്നു. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ മൂന്നു ആഴ്ചകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. സിനിമയുടെ ആഗോളകളക്ഷനാണിത്. കളക്ഷനെ സംബന്ധിച്ചുള്ള വിവരം ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേ ഫെറര്‍ ഫിലിംസ് ട്വീറ്റിലൂടെ പുറത്തുവിടുകയായിരുന്നു.

ദുല്‍ഖര്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിന്റെ ആദ്യദിനം ഷോ കഴിഞ്ഞപ്പോള്‍തന്നെ അതിഗംഭീര റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. കൂടാതെ സുരേഷ് ഗോപിയും ശോഭനയും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്നെന്ന പ്രത്യേകതയും  ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ജോഡികളായി എത്തുന്നു.

അഞ്ചു വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സിനിമയിലേക്കുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് 'വരനെ ആവശ്യമുണ്ട്'. ഇത് ഒരു ഒന്ന്ഒന്നര തിരിച്ചുവരവാണെന്ന് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു. അച്ഛനെ പോലെതന്നെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമ എടുക്കുന്നതില്‍ അനൂപ് സത്യന്‍ വിജയിച്ചിട്ടുണ്ട്. വളരെ സാധാരണമായ ഒരു കഥയെ രണ്ടര മണിക്കൂര്‍ നിളമുള്ള ഹാസ്യ കുടുംബ ചിത്രമാക്കുന്നത്തില്‍ അദ്ദേഹം പൂര്‍ണമായും വിജയിച്ചു.

സംവിധായകന്‍ ജോണി ആന്റണിയും സുരേഷ് ഗോപിയും ഒത്തുള്ള രംഗങ്ങള്‍ തിയറ്ററില്‍ വിലയ ആരവമാണ് ഉണ്ടാക്കുന്നത്. കെപിഎസി ലളിത, മേജര്‍ രവി, ഉര്‍വശി എന്നിവർ സിനിമയുടെ മാറ്റുകൂട്ടുന്ന കഥാപാത്രങ്ങളാണ്. സ്റ്റാര്‍ സാറ്റ്-ലൈറ്റ് കമ്യൂണിക്കേഷന്റെ സഹകരത്തോടെ വേഫെയറര്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളിധരനാണ് നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫാണ്.

comment

LATEST NEWS


ലോക്ഡൗണ്‍ കാലത്ത് ആരുടെ അടുക്കളയിലും അന്നം മുടങ്ങരുത്; നിത്യോപയോഗ സാധനങ്ങളുമായി സേവാഭാരതിയുടെ കിറ്റുകള്‍ ഒരുങ്ങുന്നു


കൊറോണക്കാലത്ത് എച്ച്ഐവി അണുബാധിതര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തും; സ്വയം സഞ്ചരിക്കുന്ന മരുന്നുശാലയായി കൗണ്‍സിലര്‍ ടി.കെ. ഷിനോവ്


കോവിഡ് -19 : അടിയന്തര പ്രതികരണത്തിനും ആരോഗ്യസംവിധാനം ഒരുക്കുന്നതിനും കേന്ദ്രത്തിന്റെ 15000 കോടിയുടെ പാക്കേജ്


തുപ്പുന്നതും നഗ്നരായി നടക്കുന്നതും മനപൂര്‍വം; കൊറോണ രോഗവ്യാപന ശ്രമമെന്ന് ഐബി; നഴ്‌സുമാരെയും ഡോക്ടര്‍മാരെയും അക്രമിക്കുന്നവരെ 'പരിചരിക്കാന്‍' സൈന്യം


കൊറോണയുടെ മറവില്‍ വിറ്റത് പുഴുവരിച്ചതും ചീഞ്ഞളിഞ്ഞതുമായ മത്സ്യം; കേരളത്തിന്റെ തീന്‍മേശയില്‍ എത്താതെ പിടികൂടിയത് 50,836 കിലോ; ഭയക്കണം ഈ 'വൈറസ്'


വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചു; നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം


നിശബ്ദ പോരാട്ടവുമായി കേന്ദ്രസര്‍വ്വകലാശാലയിലെ കൊറോണ പരിശോധന സംഘം


മലയോര പഞ്ചായത്തുകള്‍ ഡെങ്കിപ്പനി ഭീതിയില്‍: ബളാല്‍ ഹോട്ട് സ്‌പോട്ട്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.