login
വാരിയംകുന്നന്റെ തിരക്കഥ മതതീവ്രവാദി റമീസിന്റേത് തന്നെ; പേരുദോഷം ഒഴിവാക്കാന്‍ ഹര്‍ഷാദിന്റെ പേര് മാത്രം സ്‌ക്രീനില്‍; വീണ്ടും വിവാദം

റമീസിന്റെ തീവ്രവാദനിലപാടുകള്‍ പുറത്തുവന്നതോടെ ഹര്‍ഷദിന്റെ പേര് മാത്രം സ്‌ക്രീനില്‍ കാട്ടി തടിയൂരാന്‍ ഉള്ള ശ്രമമാണ് ആഷിഖ് അബുവിന്റേത്. യഥാര്‍ഥത്തില്‍ ചിത്രത്തിന്റെ തിരക്കഥയുടെ 70% വും റമീസ് തയാറാക്കിയതാണ്.

തിരുവനന്തപുരം: മലബാറിലെ ഹിന്ദുവിരുദ്ധ കലാപത്തിന് ചുക്കാന്‍ പിടിച്ച വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപൂശാനുള്ള ചിത്രം വാരിയംകുന്നന്‍ വീണ്ടും വിവാദത്തില്‍. ചിത്രത്തിന്റെ തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് ചിത്രത്തില്‍ നിന്നു പിന്മാറിയെന്ന് ഇന്നു രാവിലെ വ്യക്തമാക്കയിരുന്നു. മതതീവ്രവാദിയാണ് താനെന്ന് വ്യക്തമാക്കുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയയായതിനെ തുടര്‍ന്നാണ് ചിത്രത്തില്‍ നിന്നുള്ള പിന്മാറ്റം. എന്നാല്‍, ചിത്രത്തിന്റെ തിരക്കഥ മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കി സംവിധായകന്‍ ആഷിഖ് അബുവിനു സമര്‍പ്പിച്ചിരുന്നു. റമീസിനെ കൂടാതെ ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഹര്‍ഷാദ് ആണ് വാരിയംകുന്നന്‍ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. റമീസിന്റെ തീവ്രവാദനിലപാടുകള്‍ പുറത്തുവന്നതോടെ ഹര്‍ഷദിന്റെ പേര് മാത്രം സ്‌ക്രീനില്‍ കാട്ടി തടിയൂരാന്‍ ഉള്ള ശ്രമമാണ് ആഷിഖ് അബുവിന്റേത്. യഥാര്‍ഥത്തില്‍ ചിത്രത്തിന്റെ തിരക്കഥയുടെ 70% വും റമീസ് തയാറാക്കിയതാണ്. അതെല്ലാം വാരിയംകുന്നനെ വലിയ ഹീറോ പരിവേഷം നല്‍കാന്‍ വേണ്ടി മാത്രമുള്ളതും.  

റമീസിന്റെ പിന്മാറ്റം സംബന്ധിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യത.മറ്റൊരു സംവിധായകനുമായി വാരിയംകുന്നന്‍ എന്ന ചിത്രം നിര്‍മ്മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.റമ ീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്ന, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്‌സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്.

 

 

comment

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.