login
'മുരളിയെ പോലെ മൂപ്പരേയും പൂട്ടിയിട്ടിട്ടുണ്ട്; എന്റെ കല്യാണത്തിന്, പക്ഷെ മൂപ്പര് പോയി'; ഓര്‍മ്മക്കുറിപ്പുമായി സംവിധായിക

ജയസൂര്യയുടെ അഭിനയന്നെ അഭിനന്ദിച്ച് സംവിധായികയായ രതീന ഷേര്‍ഷാദും രംഗത്തെത്തിയിട്ടുണ്ട്. വെള്ളത്തിലെ മുരളിയെപ്പോലൊരു കഥാപാത്രത്തെ തനിക്ക് നേരിട്ട് അറിയാമെന്നും അയാള്‍ മരിച്ചിട്ടുണ്ടാകാമെന്നും രതീന ഫേസ്ബുക്കില്‍ കുറിച്ചു.

'വെള്ളം' സിനിമയില്‍ മുരളിയായുള്ള ജയസൂര്യയുടെ പകര്‍ന്നാട്ടത്തിന് വന്‍ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ കണ്ടിറങ്ങുന്ന എല്ലാവരും ജയസൂര്യയുടെ അഭിനയത്തെ അഭിനന്ദിക്കുന്നു. സിനിമയെ സംബന്ധിച്ച് നിരവധി കുറിപ്പുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ജയസൂര്യയുടെ അഭിനയന്നെ അഭിനന്ദിച്ച് സംവിധായികയായ രതീന ഷേര്‍ഷാദും രംഗത്തെത്തിയിട്ടുണ്ട്. വെള്ളത്തിലെ മുരളിയെപ്പോലൊരു കഥാപാത്രത്തെ തനിക്ക് നേരിട്ട് അറിയാമെന്നും അയാള്‍ മരിച്ചിട്ടുണ്ടാകാമെന്നും  രതീന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

ജയസൂര്യ,

സോറി നിങ്ങളുടെ മുരളിയെ ഞാന്‍ കണ്ടതേയില്ല !

 

പക്ഷെ അതുപോലൊരാളെ എനിക്കറിയാം, എന്റെ കുടുംബത്തില്‍ തന്നെ ഉണ്ടായിരുന്നു ...അതെ രൂപം, അതെ നടത്തം, അതെ സംസാരം, അതെ ചിരി അതെ അവസ്ഥ ! മുഴുവന്‍ സമയവും മുരളിയെ പോലെ മൂപ്പരും വെള്ളത്തില്‍ തന്നെയായിരുന്നു.

എന്നെ വല്യ ഇഷ്ടാരുന്നു എനിക്കും! കുടിച്ചു വീട്ടില്‍ കയറരുതെന്നു പറയുമ്പോള്‍ പിന്നിലൂടെ വന്നു എനിക്ക് ഇഷ്ടമുള്ളതൊക്കെ ജനാലയില്‍ വച്ച് മാറി നിക്കും! കളര്‍ പെന്‌സിലുകളും ബ്രഷും പെയിന്റും, പുസ്തകങ്ങളും എഴുതി കൂട്ടാന്‍ കെട്ടുകണക്കിനു പേപ്പറുകളും കൂടെ മിട്ടായികളും പ്രിയപ്പെട്ട പലഹാരങ്ങളും! ഞാന്‍ വളര്‍ന്നു പോത്തു പോലായിട്ടും ആ സ്‌നേഹം അങ്ങനെ തന്നെ!

 

മുരളിയെ പോലെ എല്ലാര്‍ക്കും മൂപര് കുടിയന്‍! .... മുരളിയെ പോലെ മൂപ്പരേം പൂട്ടിയിട്ടിട്ടുണ്ട് , എന്റെ കല്യാണത്തിന്! പക്ഷെ മൂപ്പര് പോയി ... കുടിച്ചു കുടിച്ചു മരിച്ചു എന്ന് എല്ലാരും ഇപ്പഴും പറയും! പ്രജീഷ് ഭായ്.. ഒന്നും പറയാനില്ല ! മുരളിയെപോലെ ഒരാള്‍ നമുക്കിടയില്‍ ഉണ്ട് , സമൂഹത്തിനു മുന്നില്‍ പരാജിതനായോ , പരാജയത്തില്‍ നിന്ന് കരകയറിയോ അവര്‍ എവിടെയൊക്കെയോ ഉണ്ട് ! ഞാന്‍ കണ്ടിട്ടുണ്ട് .

Facebook Post: https://www.facebook.com/ratheena/posts/10160617932858047

 

 

 

  comment

  LATEST NEWS


  ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരെ തെളിവില്ല, കൈക്കൂലി വാങ്ങിയതായി പരാതിക്കാരന്‍ പോലും പറയുന്നില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി വിജിലന്‍സ്‌


  മുസ്ലിമല്ലാത്തതിനാല്‍ മദര്‍ തെരേസ നരകത്തില്‍ തന്നെ പോകും; അള്ളാഹുവിനെ വിശ്വസിക്കാതെ നന്മ ചെയ്തിട്ട് കാര്യമില്ലെന്നും സാക്കീര്‍ നായിക് (വീഡിയോ)


  ക്ഷേത്രോൽസവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം? പൂരം നടത്താനുള്ള തൃശ്ശൂർക്കാരുടെ അവകാശം നിഷേധിക്കരുതെന്ന് സന്ദീപ് വാര്യർ


  പശ്ചിമ ബംഗാളിലെ തീപിടിത്തം: മരിച്ചവരുടെ എണ്ണം 9 ആയി; മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി


  തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിണറായി വിജയനെതിരേ കേസെടുക്കണം; ആവശ്യവുമായി സംവിധായകന്‍ അലി അക്ബര്‍


  പൊന്നാനിയില്‍ ടി.എം. സിദ്ദിഖ്, കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞഹമ്മദ് കുട്ടി; പാര്‍ട്ടിയിലെ ' മലബാര്‍ കലാപ' ത്തില്‍ വലഞ്ഞ് സിപിഎം


  സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ 'സ്ത്രീകള്‍ സൂക്ഷിക്കുക' എന്ന ബോർഡ് വയ്ക്കേണ്ട കാലം അതിക്രമിച്ചു


  പി. രാജീവ് സക്കീര്‍ ഹുസൈന്റെ ഗോഡ് ഫാദര്‍; ചന്ദ്രന്‍ പിള്ളയെ ഒഴിവാക്കിയതില്‍ എല്‍ഡിഎഫിനുള്ളില്‍ പ്രതിഷേധം, കളമശ്ശേരിയില്‍ വ്യാപക പോസ്റ്റര്‍ യുദ്ധം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.