login
തെളിഞ്ഞ വെള്ളം

കണ്ണൂരിലെ ഒരു ഗ്രാമത്തിലെ മുഴുക്കുടിയനായ മുരളിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും സ്നേഹ പാലിയേരിയുമായി നായിക വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മുരളിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിതന്നെയാണ് വെള്ളത്തിന്റെ കഥ വികസിക്കുന്നത്.

ഏത് നാട്ടില്‍ തിരഞ്ഞാലും പേരെടുത്തൊരു കുടിയന്‍ കാണും... വീടിനും നാടിനും ഭാരമായിട്ടായിരിക്കും അവന്റെ ജീവിതം. പക്ഷേ, കുടിയനായകാലത്ത്  ഇൗ അവസ്ഥ അവന്‍ തിരിച്ചറിയുന്നില്ല. ആ തിരിച്ചറിവുകള്‍ ലഭിക്കുമ്പോഴേക്കും നാടും വീടും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടാകും. ആ ശൂന്യാവസ്ഥയില്‍ ജീവിതം  അവസാനിപ്പിച്ചവരാണ് പലരും. എന്നാല്‍, അതിനോടെല്ലാം പടപൊരുതി, അവഗണനകളെ മുന്നോട്ടുള്ള ചവിട്ടുപടിയാക്കി കൈവിട്ടു പോയ ജീവിതം തിരികെ പിടിക്കുന്ന ചുരുക്കം ചിലരെ കാണൂ.. അത്തരം ഒരാളുടെ കഥയാണ്  ക്യാപ്റ്റനു ശേഷം പ്രജേഷ് സെന്‍ ഒരുക്കിയ വെള്ളം.   

താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ എന്തു ത്യാഗവും ചെയ്യാന്‍ തയാറുള്ള നടനാണ് ജയസൂര്യ. നേരത്തെ അഭിനയിച്ചിട്ടുള്ള എല്ലാ സിനിമകളിലും അദേഹം അതു തെളിയിച്ചിട്ടുമുണ്ട്. വെള്ളത്തിലും മികവാര്‍ത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ ജയസൂര്യ കാഴ്ച്ചവെച്ചിട്ടുണ്ട്. അതുതന്നെയാണ് വെള്ളത്തിന്റെ വിജയവും.  

കണ്ണൂരിലെ ഒരു ഗ്രാമത്തിലെ മുഴുക്കുടിയനായ മുരളിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും സ്നേഹ പാലിയേരിയുമായി നായിക വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മുരളിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിതന്നെയാണ് വെള്ളത്തിന്റെ കഥ വികസിക്കുന്നത്.  

കുടിയനായതിന്റെ പേരില്‍ മാത്രം ആദ്യ പ്രണയബന്ധം തകരുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത ആളാണ് മുരളി. എന്നാല്‍, കുടുംബവും കുട്ടിയും ആയതിുനു ശേഷവും വീട്ടിലേക്ക് തിരിഞ്ഞ്  പോലും നോക്കാതെ കൂട്ടുകാര്‍ക്ക് ഒപ്പം ഊരുതെണ്ടി നടക്കുന്ന ആളാണ് നായകന്‍. അധ്വാനിക്കാതെ എങ്ങനെ ഒരോദിനവും മദ്യപിക്കാം എന്നുള്ള ചിന്തമാത്രമാണ് നായകനെ മുന്നോട്ട് നയിക്കുന്നത്. ഇതിനിടയില്‍ അയാള്‍ അറിയാതെ തന്നെ സ്ത്രീകളെ അക്രമിക്കുന്നവനായി... കള്ളനായി.. നാട്ടിലെ ഒരു കുടുംബത്തിലും കയറ്റാന്‍ കൊള്ളാത്തവനായി...

ഇതിനിടയില്‍ മകളുടെ സ്‌കൂളിലും മരണ വീട്ടിലും നടക്കുന്ന സംഭവങ്ങളാണ് സിനിമയെ മറ്റൊരു തലത്തിലേക്ക് മാറ്റുന്നത്. തുടര്‍ന്നുള്ള ജയില്‍വാസം മുരളയെ പുതിയൊരാളാക്കുന്നു. മദ്യപാനത്തില്‍ നിന്നും മോചിതനാകണമെന്ന മോഹം നായകന്റെ മനസില്‍ ഉണ്ടാവുന്നു. എന്നാല്‍, ശരീരം അതിന് വഴങ്ങുന്നില്ല.

ജോലി ചെയ്യാം എന്നു വിചാരിച്ചാലും ലഭിക്കാത്ത അവസ്ഥ.  ഇങ്ങനെ മരണത്തിന്റെ അറ്റത്തുവരെ മുരളിയെന്ന കഥാപാത്രം എത്തുന്നുണ്ട്. ഇതിനിടയില്‍ കുടുംബം, മകള്‍, ഭാര്യ, സുഹൃത്തുക്കള്‍ എല്ലാം നഷ്ടമാകുന്നു. ഇതെല്ലാം തിരിച്ച് പിടിക്കാന്‍ നായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മദ്യം അയാളെ വീണ്ടും പിന്നോട്ട് വലിക്കുന്നു.  

ഒടുവില്‍ ജോലി തേടി അലയുന്ന മുരളി ഒരു ഡീഅഡിക്ഷന്‍ സെന്ററില്‍ എത്തുന്നു. അവിടുന്ന് ലഭിക്കുന്ന ചികിത്സയും വാശിയും അദേഹത്തെ പുതിയൊരാളാക്കുന്നു. തനിക്ക് നഷ്ടപ്പെട്ടതെല്ലാം വാശിയോടെ തിരിച്ചുപിടിക്കുന്നു. കുടിയനായി അവഗണിച്ചവരുടെ മുന്നിലൂടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നു... ഇതാണ് വെള്ളം.. കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട ചിത്രം...

2.34 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ഒരോ സെക്കന്‍ഡിലും മുരളിയെന്ന കഥാപാത്രമായി ജയസൂര്യ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് വെള്ളത്തിലേതെന്നു പറയാം. നായകന്റെ ഭാര്യയ്ക്കും സിനിമയില്‍ തുല്ല്യറോളാണുള്ളത്. ഇതു അച്ചടക്കത്തോടെയും അഭിനയ മികവോടെയും സംയുക്ത മേനോന്‍ അവതരിപ്പിച്ചിട്ടുണ്ട്.  

സിദ്ദീഖ്,  ശ്രീലക്ഷ്മി, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, സന്തോഷ് കീഴാറ്റൂര്‍, വെട്ടുകിളി പ്രകാശ്, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, പ്രിയങ്ക തുടങ്ങിയവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും, ഇന്ദ്രന്‍സ് അതിഥി വേഷത്തിലും സിനിമയിലെത്തുന്നുണ്ട്.

പ്രജേഷ് സെന്‍ തിരക്കഥയെഴുതിയ വെള്ളത്തിന്റെ സഹ എഴുത്തുകാര്‍  വിജേഷ് വിശ്വവും ഷംസുദ്ധീന്‍ കുട്ടോത്തുമാണ്. ജോസ് കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരാണ് 'വെള്ളം' നിര്‍മിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ തീയറ്ററുകളില്‍ എത്തിക്കുന്നത്.

  comment

  LATEST NEWS


  'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍


  'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി


  2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര്‍ കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്


  ജസ്‌നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി


  ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന


  ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി


  ഇമ്രാന്‍ 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്‌ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും


  പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.