login
വെള്ളം മുരളിയെ അങ്ങോട്ട് അയക്കുവാണ്, കൈവിട്ടുകളയല്ലേ; ട്രെയിലര്‍ പുറത്തുവിട്ടു

ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രജേഷ് സെന്നും ജയസൂര്യയും അടക്കം നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ജയസൂര്യയെ നായകനാക്കി പ്രജേഷ് സംവിധാനം ചെയ്യുന്ന വെള്ളത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ജനുവരി 22ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഫ്രണ്ട്‌ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍,യദു കൃഷ്ണ,രഞ്ജിത് മണബ്രക്കാട്ട്എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍,സ്‌നേഹ പാലേരി എന്നിവര്‍ നായികമാരാവുന്നു.

ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രജേഷ് സെന്നും ജയസൂര്യയും അടക്കം നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. 'വെള്ളം മുരളിയെ അങ്ങോട്ട് അയക്കുവാണ്. കൈവിട്ടുകളയല്ലേ' എന്ന്് ക്യാപ്ഷനോട് ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ച് പ്രജേഷ് സെന്‍ കുറിച്ചു. 'വെള്ളം മുരളി, നിങ്ങള്‍ അയാളെ ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ജയസൂര്യ കുറിച്ചത്.

സിദ്ദിഖ്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി,  പ്രിയങ്ക, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍,  മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബിശ്രീലക്ഷ്മി തുടങ്ങി മൂപ്പതോളം പേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  

റോബി വര്‍ഗ്ഗീസ് രാജാണ്- ഛായാഗ്രഹണം. ബി.കെ. ഹരിനാരായണന്‍, നിധേഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. ബിജിത്ത് ബാലയാണ് എഡിറ്റിങ്. പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, കോ പ്രൊഡ്യൂസര്‍- ബിജു തോരണത്തേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കല- അജയന്‍ മങ്ങാട്, മേക്കപ്പ്- ലിബിസണ്‍ മോഹനന്‍, കിരണ്‍ രാജ്, വസ്ത്രാലങ്കാരം- അരവിന്ദ് കെ.ആര്‍, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, പരസ്യകല- തമീര്‍ ഓകെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ്- വിജേഷ് വിശ്വം, ഷംസുദ്ദീന്‍ കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ്, വിതരണം- സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. പിആര്‍ഒ എ.എസ്. ദിനേശ്.

 

  comment

  LATEST NEWS


  കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


  വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


  കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


  സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


  ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


  നീതി വൈകിപ്പിക്കലും നീതി നിഷേധം


  അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


  ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.