login
'വെള്ളാപ്പള്ളിക്കെതിരെയുള്ള ലീഗ് പ്രതികരണത്തിന് പിന്നില്‍ മതവും രാഷ്ട്രീയവും; എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച് പികെ കൃഷ്ണദാസ്

വര്‍ഗീയതയുടെ പേരില്‍ സിപിഎമ്മുമായി ചങ്ങാത്തമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറിക്കെതിരെ മുഖപ്രസംഗം എഴുതിയത്.

vellapally

ചേര്‍ത്തല: മുസ്ലീം ലീഗ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായി മൊഹബത്തിലാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവനെ എക്കാലവും അവഹേളിച്ച പാര്‍ട്ടിയാണ് സിപിഎം. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയിലെ വിസി നിയമനം ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.  

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ മതപരമായ അജണ്ടയാണ് വോട്ട്ബാങ്ക് മുന്നില്‍ കണ്ട് സിപിഎം നടപ്പിലാക്കിയത്.  ഇടതു സര്‍ക്കാരിന്റെ നിലപാടിനെതിരെ പ്രതികരിച്ച എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറിക്കെതിരെ യുഡിഎഫ് ഘടകകക്ഷിയായ ലീഗ് പ്രതികരിച്ചതിന് പിന്നില്‍ മതവും രാഷ്ട്രീയവുമുണ്ട്. പാലാരിവട്ടം പാലത്തിലൂടെ സിപിഎമ്മും മുസ്ലീംലീഗും പരസ്പരം കൈകോര്‍ത്തിരിക്കുകയാണ്.  

പാലാ ഉപതെരഞ്ഞെടുപ്പിനിടയില്‍ പാലാരിവട്ടം പാലം പണിതവരെ സര്‍ക്കാര്‍ ഭക്ഷണം തീറ്റിക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി പിന്നീടതു മറന്നുപോയത് ഇക്കാരണത്താലാണ്. വര്‍ഗീയതയുടെ പേരില്‍ സിപിഎമ്മുമായി ചങ്ങാത്തമുണ്ടാക്കുന്നതിന്റെ ഭാഗമായാണ്  ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറിക്കെതിരെ മുഖപ്രസംഗം എഴുതിയത്. 

 എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ഒന്‍പതാമതും തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശനെ അഭിനന്ദിക്കാനാണ് എത്തിയതെന്നും സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.  ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ സെക്രട്ടറി ടി. സജീവ് ലാല്‍, ചേര്‍ത്തല നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍ എന്നിവരും ഉണ്ടായിരുന്നു.

comment

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.